• HOME PAGE
  • ABOUT
  • MALAYALAM

  • HOME
  • ANNOUNCEMENT
  • TREKKING
  • NATURE
  • BOOKS
  • MONUMENTS
  • HERITAGE
  • PILGRIM
  • HIMALAYAM
  • RAIL
  • TRUECOPY
  • FOLKLORE


Subscribe

Enter your email address below to receive updates each time SANCHARAM publish new content.

Privacy guaranteed. We'll never share your info.

  • RSS Feed
    http://sancharam.co.in/feeds/posts/default

free counters

TRAVEL MAGAZINES

  • Mathrubhumi Yathra
.

New Opinions



DSCN4656.JPG (1600×1200)

ഒരു മഴവില്‍പാതയുടെ ഓര്‍മയ്ക്ക്

♣
ഉദയന്‍
♣

തെന്മല റെയില്‍ നിലയം ഒരു എണ്ണച്ചായ ചിത്രത്തെ അനുസ്മരിപ്പിക്കുന്നുണ്ടായിരുന്നു. മണ്‍സൂണ്‍ മഴ്ക്കായി തുടികൊട്ടിനില്‍ക്കുന്ന അന്തരീക്ഷം. 2011മേയ് മാസത്തിലെ അവസാനദിനം. അഞ്ചുപേരടങ്ങുന്ന ഞങ്ങളുടെ സംഘം തീവണ്ടിപ്പാതയിലൂടെയുളള ട്രെക്കിംഗിനു തയ്യാറായി ഇറങ്ങിത്തിരിച്ചതായിരുന്നു. പി.എസ്. മനോജ്, പി.കെ.സുധി, കൈലാസനാഥന്‍, വിനീഷ് കളത്തറ എന്നിവരായിരുന്നു സംഘാംഗങ്ങള്‍. കൊല്ലം ജില്ലയിലെ തെന്മല നിന്ന് തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്കായിരുന്നു ലക്ഷ്യം.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആ വഴിക്കുള്ള തീവണ്ടിഗതാഗതം നിറുത്തിവയ്ക്കപ്പെട്ടിരുന്നു. അതിനുശേഷം തികഞ്ഞ ഏകാന്തതയിലും നിശ്ചലതിലും അകപ്പെട്ട പ്രതീതിയുമായാണ് തെന്മല സ്റ്റേഷന്റെ നില്പ്. ആ നിശ്ചലത പെട്ടെന്ന് അലക്സാണ്ടര്‍ സുഖ്റോവിന്റെ മദര്‍ ആന്റ് സണ്‍ എന്ന ചലച്ചിത്രത്തെ ഓര്‍മ്മിപ്പിക്കും. ആ ചിത്രത്തിന്റെ നിശ്ചലാന്തരീക്ഷത്തെ ഭേദിക്കുന്ന ഏക വസ്തു അഥവാ ജീവി, അകലെക്കൂടി ഓടിപ്പോകുന്ന ഒരു തീവണ്ടിയും അത് ഊതിവിടുന്ന പുകയുമാണല്ലോ.

പൈതൃക പാതയിലൂടെ ഒരു ട്രെക്കിംഗ്

1904-ല്‍ ഈ പാതയിലൂടെ തീവണ്ടി ഗതാഗതം ആരംഭിച്ചു. തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കൊല്ലത്തെയും ചെങ്കോട്ടയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള മലയോര റെയില്‍പ്പാത അക്കാലത്തെ ഏറ്റവും വലിയ വിസ്മയമായിരുന്നു. പിന്നീട് രണ്ടു സംസ്ഥാനങ്ങളായി വഴിപിരിഞ്ഞ ശേഷവും, മലയാളത്തിന്റെയും തമിഴിന്റെയും സമ്മിശ്ര ഗന്ധവുമായി ലോക്കല്‍ വണ്ടികള്‍ ഓടിക്കൊണ്ടിരുന്നു. തോട്ടംതൊഴിലാളികളും സാധാരണക്കാരുമായിരുന്നു പതിവു യാത്രികര്‍. ചില വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകള്‍ ഈ പാതയിലൂടെ ഓടിയിരുന്നു.ഘട്ടംഘട്ടമായി അവ നിര്‍ത്തലാക്കി. പിന്നീട് പാസഞ്ചര്‍ വണ്ടികള്‍ മാത്രം ഈ മീറ്റര്‍ഗേജ് പാതയിലൂടെ സഞ്ചരിച്ചു. പാത വികസനത്തിന്റെ ഭാഗമായി 2010 ഒടുവില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തലാക്കി.
മലകളും തുരങ്കങ്ങളും അരുവികളും താണ്ടി, കേരളത്തിന്റെ കൂരാപ്പില്‍നിന്ന് തമിഴ്നാടന്‍ ഗ്രാമഭൂമിയിലേക്ക് മെല്ലെ ഇറങ്ങിപ്പോകുന്ന തീവണ്ടിയിലിരുന്നുള്ള പുറംകാഴ്ചകള്‍ ആഹ്ലാദകരമായിരുന്നു. മല കടന്ന്, മഴനിഴല്‍പ്രദേശങ്ങളിലെ പാടങ്ങളും ഗ്രാമങ്ങളും താണ്ടി, സഹ്യന്റെ മറുചരിവിലൂടെയുള്ള യാത്രകള്‍! പ്രകൃതിയോട് ഏററവും ഇണങ്ങിച്ചേര്‍ന്നുള്ള ഈ പാതയുടെ പൈതൃകമൂല്യവും കൂടി ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ തീവണ്ടിപ്പാതയിലൂടെയുള്ള ട്രെക്കിംഗിന് ഈ മേഖല തെരഞ്ഞടുത്തത്.

ഛിക്പുക് റെയിലേ...

തീവണ്ടി സഞ്ചരിച്ച അതേ പാതയിലൂടെ കാല്‍നടയായി നീങ്ങുമ്പോള്‍, അനുഭവം തികച്ചും ഭിന്നമായിത്തീര്‍ന്നു.  പാതയ്ക്കിരുപുറവും കുഞ്ഞുകുഞ്ഞു പൂക്കളും പേരറിയാച്ചെടികളും. കരിങ്കല്ലിനെ കല്‍ക്കണ്ടമാക്കിയ ശില്പചാതുരി പാതയോരത്തെ ഓരോ നിര്‍മ്മിതിയിലും കാണാനാകും. തൂണുകളിലും പാലങ്ങളിലും കൈവരികളിലുമൊക്കെ കരവിരുതിന്റെ കാവ്യസ്പര്‍ശം അനുഭവപ്പെടും. മലയുടെ ഉള്ളു ചുരണ്ടിമാറ്റിയാണ് പലയിടത്തും പാത നിര്‍മ്മിച്ചിട്ടുള്ളതെങ്കിലും, പ്രകൃതിയുടെ സ്വാഭാവികതയെ സ്പര്‍ശിച്ചിട്ടേയില്ല. ഈ പാതയിലെ ഒരു മാന്ത്രിക നിര്‍മ്മിതിയാണ് പതിമൂന്ന് കണ്ണറപ്പാലം. ആര്‍ച്ച് മാതൃകയിലുള്ള പതിമൂന്ന് കരിങ്കല്‍ തൂണ്‍കെട്ടുകള്‍ക്കു മുകളിലൂടെയാണ് തീവണ്ടിപ്പാത കടന്നുപോകുന്നത്. തൊട്ടുതാഴെ കൊല്ലത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകുന്ന ദേശീയ പാത. കണ്ണറപ്പാലത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ഹരിതാഭയുടെ വിസ്തൃതമായ കാഴ്ചകള്‍ വന്നു തൊടും. തിവണ്ടി വളഞ്ഞു സഞ്ചരിക്കുന്ന ആ അപൂര്‍വ്വ നിര്‍മ്മിതി ബ്രിട്ടീഷുകാരുടെ എന്‍‍ജിനീയറിംഗ് വൈഭവത്തിന്റെ നൂറ്റാണ്ടു പിന്നിട്ട മാതൃക.

തീവണ്ടിപ്പാതകള്‍

തീവണ്ടികളെ നിരീക്ഷിച്ചിട്ടുണ്ടോ? ഒരു തേരട്ടയുടെ വലിയ രൂപം. ഒരു ജീവിയെന്നും വീടെന്നും അതിനെ സങ്കല്പിക്കാം. ഉറങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള ഇടം മാത്രമല്ല, ഒരു നാട്ടിടവഴിയിലൂടെന്നപോലെ അതിനുള്ളിലൂടെ നടക്കാന്‍ കൂടി കഴിയും. തീവണ്ടിയെ നാട്ടിന്‍പുറങ്ങളുടെ ദേശീയവാഹനം എന്നു വിശേഷിപ്പിക്കാം. മറ്റു വാഹനങ്ങള്‍ എല്ലായ്പോഴും നഗരങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, തീവണ്ടി സ്പര്‍ശിക്കുന്നത് നാട്ടിന്‍പുറത്തിന്റെ ഹൃദയത്തെയാണ്. വാഹനത്തിരക്കും അക്രമവും നിറഞ്ഞ നഗരക്കാഴ്ചയില്‍ നിന്നു ഭിന്നമാണ് തീവണ്ടിയുടെ ജനലോരക്കാഴ്ചകള്‍. ഓലമേലിരിക്കുന്ന ഒരു കാക്ക, അസ്തമയത്തുടിപ്പ്, മേഞ്ഞുനടക്കുന്ന പൈക്കിടാവ്, മഴക്കാലത്തെ നിറഞ്ഞൊഴുകുന്ന പുഴകള്‍, കായലില്‍ പ്രതിബിംബിക്കുന്ന പൂര്‍ണ്ണചന്ദ്രന്‍... ഹൃദ്യമായ ജാലകക്കാഴ്ചകള്‍.
അഞ്ചു ബോഗികളുള്ള മനുഷ്യത്തീവണ്ടിയായി ആ മീറ്റര്‍ഗേജ് പാതയിലൂടെ ഞങ്ങള്‍ നടന്നു നീങ്ങിക്കൊണ്ടിരുന്നു. റെയില്‍വേയുടെ സൂചനാഫലകങ്ങള്‍ നിഗൂഢവും പലപ്പോഴും അര്‍ത്ഥരഹിതവുമായി നിന്ന് ഞങ്ങളെ തുറിച്ചുനോക്കി. സിഗ്നല്‍ക്കൈകള്‍ ആശ്രയമറ്റ് ഏകാന്തവിമൂകതയില്‍ നിന്നു. രാവിലെ ഭീ‍ണമായിനിന്ന ആകാശം മേഘങ്ങളെ കൈയൊഴിഞ്ഞു. വെയില്‍ കഠിനമായിത്തുടങ്ങി.
ഗ്രാമവിസ്മയങ്ങള്‍ കാത്തുസൂക്ഷിക്കുന്ന രണ്ട് കുഞ്ഞു സ്റ്റേഷനുകള്‍ തെന്മലയ്ക്കും ആര്യങ്കാവിനുമിടയിലുണ്ട്- കഴുതുരുട്ടിയും ഇടപ്പാളയവും. തലയില്‍ കെട്ടിയിരിക്കുന്ന തോര്‍ത്ത് അഴിച്ചുകുടഞ്ഞ്, വണ്ടി ഇപ്പോള്‍ പോയതേയുള്ളൂ എന്നു പറയുന്ന തൊഴിലാളിയുടെ ഭാവമാണ് കഴുതുരുട്ടിയുടേതെങ്കില്‍, ഒറ്റയ്ക്ക് തീവണ്ടി കാത്തുനില്‍ക്കുന്ന, വിടര്‍ന്ന കണ്ണുകളുള്ള സ്കൂള്‍ക്കുട്ടിയുടെ മുഖമാണ് ഇടപ്പാളയം സ്റ്റേഷന്റേത്.

ആ സ്റ്റേഷന്‍ പിന്നിട്ട ശേഷമാണ് തീവണ്ടിപ്പാതയില്‍ ചില അടയാളങ്ങള്‍ ദൃശ്യമായിത്തുടങ്ങിയത്. പാത ഉറപ്പിച്ചിരുന്ന ആണികളും കൊളുത്തുകളും അഴിച്ചുമാറ്റി ഫിഷ് പ്ലേറ്റുകളും പാളങ്ങളും എടുത്തുമാറ്റിയിരിക്കുന്നു. ഇരട്ട അരഞ്ഞാണങ്ങള്‍ പോലെ നീണ്ടുപോയിരുന്ന റെയിലുകള്‍ മാറി, നഗ്നമായ ചരല്‍പ്പാത ഞങ്ങളെ ആര്യങ്കാവ് സ്റ്റേഷനിലെത്തിച്ചു. ആളനക്കമില്ലാത്ത സ്റ്റേഷന്‍ പരിസരം. കേരളത്തിലെ അവസാനത്തെ റെയില്‍നിലയമാണിത്.

ഒരു തുരങ്കത്തിന്റെ കഥ

തെന്മലയ്ക്കും ആര്യങ്കാവിനുമിടയില്‍ രണ്ടു ചെറിയ തുരങ്കങ്ങളിലൂടെ തീവണ്ടി കടന്നുപോകാറുണ്ടായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും തുരങ്കം പ്രസിദ്ധമാണ്. 907മീറ്റര്‍ നീളമുള്ള ആ തുരങ്കം ആര്യങ്കാവ് ചുരം എന്നറിയപ്പെടുന്നു. അതിന്റെ ഒരു മുഖപ്പ് ചെന്നെത്തിനോക്കുന്നത് തമിഴ്നാട്ടിലാണ്. തുരങ്കത്തിന്റെ ഒടുവിലെ 250 മീറ്റര്‍ ദൂരത്തിനരികിലാണ് സംസ്ഥാനങ്ങളുടെ വിഭജനരേഖ. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1901-ല്‍ പണിയാരംഭിച്ച് 1903-ല്‍ പൂര്‍ത്തിയാക്കിയതാണ് തുരങ്കനിര്‍മ്മിതി.

പട്ടാപ്പകല്‍ നട്ടപ്പാതിരയുടെ അനുഭവമാണ് തുരങ്കത്തിനുള്ളില്‍. വിചിത്രമായ ഒരു ഏകാന്തത. കൈയില്‍ കരുതിയിരുന്ന കുഞ്ഞു ടോര്‍ച്ച് ലൈറ്റുകള്‍ മിന്നിച്ച് അതിനുള്ളിലൂടെ നടക്കുമ്പോള്‍, ഒരു നൂറ്റാണ്ടു മുമ്പ് പാതയൊരുക്കാന്‍ ഊര്‍ജം ചെലവഴിച്ച അജ്ഞാതരെ ഓര്‍ക്കാതിരിക്കാനാവില്ല.
ഗുഹാമുഖത്തിനപ്പുറം പാത നവീകരണപ്രവര്‍ത്തനങ്ങള്‍ ശീഘ്രം നടന്നുവരുന്ന കോട്ടവാസല്‍ ഭാഗത്താണ് ഞങ്ങളെത്തിയത്. ക്രെയിനുകളും എസ്കവേറ്ററുകളുമുപയോഗിച്ച് ഭൂതലത്തെ നിരപ്പാക്കിക്കൊണ്ടിരിക്കുകയായിരുന്നു, അപ്പോള്‍. തീവണ്ടിപ്പാതയുടെ അടയാളങ്ങള്‍ തന്നെ നഷ്ടമായിക്കഴിഞ്ഞ ആ പ്രദേശത്തു വച്ച് നടത്തം മതിയാക്കി മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കുറച്ചു ദൂരം കൂടി ഞങ്ങള്‍ പിന്നെയും സഞ്ചരിച്ചു. ഇടയ്ക്ക് മഴ പെയ്തു. മഴയ്ക്കുള്ളിലൂടെ അലയുന്ന ആടുകളെയും ഈറനണിഞ്ഞ പരിസരത്തെയും താണ്ടി ദേശീയപാതയ്ക്കരികിലെ ബസ് സ്റ്റോപ്പിലേക്കു നടക്കുമ്പോള്‍, അതുവരെ സഞ്ചരിച്ച പാത ഒരു ഗീതം പോലെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.
                                                                 
                                                                                                                                    ഉദയന്‍
                                                                                                                          
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്  ഇവിടെ clickചെയ്യുക 



 വീരണി ആളൂര്‍
പി കെ സുധി



കിഴക്കേ മലഞ്ചരിവിന്റെ വശ്യതയിലും നാഞ്ചിനാടന്‍ ദൃശ്യപരതയിലും ലയിച്ചിരിക്കെ പൊടുന്നനവെ തീവണ്ടി വീരണി ആളൂരിലെത്തുന്നു.
ഒരു തീവണ്ടി സ്റ്റേഷന്‌ എത്രത്തോളം വിജനതയാകാമോ അത്രയും നിര്‍ജ്ജനതയാണ്‌ ഇതിനെ ചൂഴ്‌ന്നു നില്‍ക്കുന്നത്‌. തിരുവനന്തപുരം നാഗര്‍കോവില്‍ പാതയില്‍ ഇങ്ങനെ ഞാവല്‍മര സമ്പുഷ്ടമായ തീവണ്ടി നിലയം വേറെയില്ല. സ്റ്റേഷന്‍ പരിസരത്ത്‌ പാതയ്‌ക്കിരുവശത്തും ഞാവല്‍മരത്തോട്ടങ്ങള്‍ കാണാം. ഉയര്‍ന്ന പ്ലാറ്റുഫോം തിട്ടയ്‌ക്ക്‌ താഴെ ഒളിച്ചിരിക്കുന്ന മട്ടിലാണ്‌ തീവണ്ടിയാപ്പീസ്‌ പണിഞ്ഞിരിക്കുന്നത്‌. ഈ സ്റ്റേഷനെ കേന്ദ്രബിന്ദുവാക്കി, ഒന്നരക്കിലോമീറ്റര്‍ ചുറ്റളവ്‌ ഒരു പകല്‍ മുഴുവന്‍ കാണാന്‍ പാകത്തിലുള്ള കാഴ്‌ചകളുടെ കൂടാരമായി മാറുന്നു. അതിനുള്ളില്‍ നിന്നും ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറന്നുവരും. നാടുവിട്ട മലയാളച്ചന്തത്തിന്റെ തെളിമകള്‍ ഒന്നുകൂടി കണ്ട്‌ നെടുവീര്‍പ്പിടാം. അഗസ്‌തീശ്വരത്ത്‌ തിരുവിതാംകൂര്‍ ചരിത്രം ചവിട്ടിക്കുഴച്ച രാജ(നാട്ടു)പാതത്തുണ്ടുകളുമായി ഒത്തുചേര്‍ന്നു നമുക്കിവിടെ സഞ്ചരിക്കാം. ഒരു ഗ്രാമഖണ്ഡത്തിന്റെ ഉള്‍നടത്ത സാധ്യതകള്‍ അങ്ങനെ പലതാണ്‌. ഓരോ നിമിഷവുംം കൗതുകങ്ങള്‍ മണ്ണിലും വിണ്ണിലും നിന്നുയര്‍ന്നും വീണും കൊണ്ടിരിക്കുന്നത്‌ പെറുക്കിയെടുക്കാം. കുളങ്ങള്‍, കണ്ടങ്ങള്‍, മലഞ്ചെരിവുകള്‍, സസ്യങ്ങള്‍ എന്നിവകളിലാണ്‌്‌ കാഴ്‌ചകളുടെ പെരുമകള്‍ നിലനില്‍ക്കുന്നതെന്ന്‌ ചുരുക്കി വായിക്കാം.


 

നീര്‍സമൃദ്ധമായ മൂന്നു വന്‍കുളങ്ങള്‍. എണ്ണിത്തെറ്റി പോകാനുള്ള സാധ്യതയില്‍ അസംഖ്യം ചിന്നച്ചിന്ന ജലസംഭരണികള്‍ ഒളിഞ്ഞും തെളിഞ്ഞും നാട്ടുവഴികള്‍ക്കിടയില്‍ ചിന്നിച്ചിതറി കിടന്നു. മുങ്ങാംകുഴിയിട്ടും, തൊട്ടുരുമ്മിയും പറവജാതികള്‍. തണ്ണീര്‍പ്പരപ്പിനു മുകളിലെ വര്‍ണ്ണ വ്യതിയാനം. താമരയില മുകളിലേയ്‌ക്ക്‌ ചെരിഞ്ഞു കയറുന്ന ഓളവക്കുകള്‍. തീവണ്ടി നിന്നതും പടിഞ്ഞാറു ദിക്കിലെ കാഴ്‌ച അതൊക്കെയായിരുന്നു. എാഴെട്ടേക്കറില്‍ പരന്ന ഒരു വലിയ താമരക്കുളം. പോയ നവരാത്രി കൊയ്‌ത്തിനുശേഷം, ഒരു താമരമൊട്ടു കൊതിച്ച പൂക്കാരന്‍ കുട്ടവള്ളത്തില്‍ കയറി അതില്‍ പരതിക്കൊണ്ടിരുന്നു. കാഴ്‌ചത്തുടക്കവും ശുഭദൃശ്യത്തില്‍. വേളിമലകളുടെ ഞൊറിയാടകളും എടുത്തുകെട്ടുകളും പല വര്‍ണ്ണഭാവങ്ങളില്‍ കിഴക്കിനെ മൂടി നില്‍ക്കുന്നത്‌ അവര്‍ണ്ണനീയ പെരുമകളോടെയായിരുന്നു.

ആളൂര്‍ ഗ്രാമം; പരശ്ശേരിയും

സ്റ്റേഷന്റെ പടിഞ്ഞാറ്‌ ആളൂരിന്റെ പിരിവുകള്‍ വഴിയുടെ അര്‍ദ്ധവൃത്തം തീര്‍ത്തു. ഈ ദിക്കിലെ പ്രത്യേകത കുഞ്ഞുകുഞ്ഞു സ്വാമി അമ്പലങ്ങളാണെന്ന്‌ തുടക്കത്തില്‍ തന്നെ മനസ്സ്‌ പറഞ്ഞു. തുടര്‍ വഴിയില്‍ അറുപതുകളില്‍ കേരളത്തില്‍ പിറവിയെടുത്ത ഓടിട്ട കെട്ടിടങ്ങള്‍- ക്ഷീണിച്ചതും തകര്‍ന്നതും ഇപ്പോഴും പ്രതാപം കാട്ടുന്നവയും- കാണാം. അവയെല്ലാം സ്വന്തബന്ധക്കാരുടെ പൊളിച്ചുപോയ ഗൃഹങ്ങളുടെ നേര്‍പകര്‍പ്പുകള്‍ മെനഞ്ഞു തന്നു. കുസൃതിക്ക്‌ ശാസന, സ്‌നേഹതാപങ്ങളോടെ കുശലാന്വേഷണം സ്ഥലകാലങ്ങള്‍ തെറ്റി ഇവയൊക്കെ അവിടെ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഓടിട്ട വീടുകള്‍ പല കാലങ്ങള്‍ താണ്ടി വന്ന കഥകള്‍ മൗനത്തില്‍ മിനുക്കി.
``ശുറ്റിപാക്കതുക്ക്‌ ഇങ്കൈ എന്നായിരുക്ക്‌?'' എന്നു മാത്രം `കേട്ടുവരാന്‍' ശ്രമിക്കരുത്‌. ഒന്നിമില്ലെന്ന ചുട്ടമറുപടി നല്ല മലയാളത്തില്‍ തന്നെ കിട്ടും. എന്നാലോ മറക്കാന്‍ വയ്യാത്ത മലയാണ്‍മ അവരുടെ കണ്ണുകളില്‍ ഒരു നിമിഷം കാണാം.



ഒന്നുകൂടി പറയാതെ വയ്യ. വഴിയിലെമ്പാടും നേദ്യമുണ്ണുന്നതും അല്ലാത്തതുമായ കുഞ്ഞുകുഞ്ഞു ദൈവസ്ഥാനങ്ങള്‍. കൈക്കണക്കുകള്‍ തെറ്റിക്കുന്ന അവ ചെറുതിന്റെ സൗന്ദര്യപ്പൊട്ടുകളായി. തോപ്പൂര്‍ കഴിഞ്ഞ്‌ സ്‌റ്റേഷന്റെ വടക്കു വക്കില്‍ വഴി വന്നു കയറുമ്പോള്‍ കാഴ്‌ചയുടെ ഒരര്‍ദ്ധ വൃത്തം മനസ്സില്‍ വളര്‍ന്നു. മേലെ കറപ്പുകോടു കൂടി കഴിഞ്ഞപ്പോള്‍ മൊത്തം രണ്ടു കിലോമീറ്റര്‍ നടത്തം പരശ്ശേരി കവലിയില്‍ എത്തിച്ചു. കുളച്ചല്‍ നാഗര്‍കോവില്‍ ഹൈവേയില്‍ അരക്കിലോമീറ്റര്‍ പിന്നെയും തെക്കോട്ട്‌ നടക്കാം. തൊട്ടുമുന്നില്‍ വേളിമല കമാനം പിടിച്ചു നില്‍ക്കുന്നത്‌ നമുക്കുവേണ്ടിയാണെന്നു തോന്നിപ്പോകും.
ഒരു തടയണയിലാണ്‌ പരശ്ശേരി കുളത്തിന്റെ അതിശയപ്പെരുമയെ കെട്ടി നിര്‍ത്തിയിരിക്കുന്നത്‌. അരക്കിലോമീറ്റര്‍ വിസ്‌തൃതിയിലെ ജല സമ്പന്നതിയില്‍ നിരവധി കുളിക്കടവുകള്‍. അവയില്‍ സമീപ ഗ്രാമങ്ങള്‍ നീരാടി. എത്ര നാളായി നല്ലൊരു കാലിക്കുളി കണ്ടിട്ടെന്നായി മനസ്സ്‌. പറ്റേ തകര്‍ന്ന ഇരട്ട ചേര്‍ന്ന രണ്ടമ്പലങ്ങളും, ഓജസ്സുറ്റ അമ്മന്‍കോവിലിന്റെ നവഗോപുര ദൃശ്യവും കുളത്തിലെ ഇങ്ങേവക്കില്‍ നില്‍ക്കുമ്പോള്‍ ഓളനീലിമയുടെ പരപ്പും കടന്ന്‌ അക്കരെക്കരയില്‍ കാണാം.
ആ നീര്‍പ്പരപ്പിന്റെ ചുറ്റിലുമായി വാഴത്തോട്ടങ്ങളും പലഭാവത്തിലുള്ള കണ്ടങ്ങളും കൃഷിയുടെ സാമ്പത്തിക ശാസ്‌ത്രം ചൊല്ലിത്തന്നു. ഒന്നു പാടത്തിലേയ്‌ക്ക്‌ ഇറങ്ങൂ. അക്കരെ നാഷണല്‍ ഹൈവേ 47 ല്‍ വാഹനങ്ങള്‍ ചങ്ങല കെട്ടുന്നത്‌ കണ്‍മുന്നില്‍ കാണാം. അതിനുമപ്പുറം വേളിമലയുടെ സൗന്ദര്യം ചാഞ്ഞും ചെരിഞ്ഞും നിവര്‍ന്നും അതിദീര്‍ഘമായി കിടന്നു. പകുതി ചുരണ്ടിമാറ്റിയ വന്‍ കല്‍മലയെ... വേണ്ട....
നീര്‍സംഭരണിയുടെ വന്‍വരമ്പ്‌- അല്ല. ടാര്‍ നിരത്ത്‌- ഒരു വാഴത്തോപ്പില്‍ ചെറുഞരമ്പായി പിടച്ചു. അതു ചെന്നു കയറിയത്‌ ദേശീയപാത എന്ന മഹാധമനിയുടെ തോട്ടിയാട്‌ കവലയില്‍.

ധൂളിയാകുന്ന വേളിമല

ഇനിയാത്രയ്‌ക്കുള്ള വഴിയാരും ചൊല്ലിത്തരേണ്ട. മൗനസ്വാമി സമാധി അമ്പലത്തിന്റെ -അതുമൊരു നമ്പിക്കോവില്‍- വൃത്താകൃത ബോര്‍ഡ്‌ തോട്ടിയാടു കവലയില്‍ തന്നെയുണ്ടായിരുന്നു. ഇടനാട്ടിലേയ്‌ക്ക്‌ സഹ്യനിറക്കിയിട്ട ചെറുകയറ്റ വഴിയിലുടെ നടന്നുപോകാം.
ഒരുവശത്ത്‌ ആകാശം തൊടുന്ന മല. നാട്ടിമ്പുറ ഛായയെ വഹിക്കുന്ന തോട്‌ അതുമായി ചേര്‍ന്നൊഴുകുന്നു. അപ്പുറത്ത്‌ പുന്നയും തെങ്ങും വള്ളിപ്പടര്‍പ്പുകളും. ശലഭസമൃദ്ധവുമായ താഴ്‌വാരം. ഇടയ്‌ക്കിടെ പനകള്‍ പറഞ്ഞു. ഇതു നാടുനീങ്ങിയ മലയാളച്ചന്തമല്ലെന്ന്‌.


ഉച്ചമയക്കത്തില്‍ തളര്‍ന്ന മൗനസ്വാമി അമ്പലത്തിലേയ്‌ക്ക്‌ ക്ഷണിച്ചത്‌ കുരങ്ങുകളായിരുന്നു. ഭാവില്‍ മൗനസ്വാമി അമ്പലം ഒരു വമ്പന്‍ പ്രസ്ഥാനമായി വളരാനുള്ള സാധ്യത അവിടെ നടക്കുന്ന സിമന്റുപണികളില്‍ ദൃശ്യമായി. അവിടെ നിശ്ശബ്ദത മരിച്ചു കിടന്നു. മുന്നിലെ പറ്റേ തകര്‍ന്നു കിടക്കുന്ന റോഡിലൂടെ ആ മൂന്നുമണി നേരത്ത്‌ ഒച്ചയും പൊടിയും പറത്തിക്കൊണ്ട്‌ മിനുട്ടില്‍ കുറഞ്ഞത്‌ ഒന്നുവച്ച്‌്‌ (ശരിക്കും സത്യം) ടിപ്പര്‍, ലോറി ജാതി ചുമട്ടുവാഹനങ്ങള്‍ മലയുടെ ഉള്‍മടക്കുകളിലേയ്‌ക്കും തിരിച്ചുമിറങ്ങിക്കൊണ്ടിരുന്നു. സഹ്യോല്‍പന്നങ്ങള്‍ രൂപമെടുക്കുന്നതിന്റെ ശബ്ദകോലാഹലങ്ങളാണ്‌ ഈ ദിക്കിലെ മൗനത്തെ ഉടച്ചുകൊണ്ടിരിക്കുന്നത്‌. മലയിറങ്ങി വരുന്ന ലോറികളില്‍ എന്തെല്ലാം ചരക്കുകള്‍! സാദാ മണ്ണും കല്ലും, പാറധൂളി, പാറചിപ്‌സ്‌, മുക്കാലിഞ്ചു മുതല്‍ മെക്കാടം വരെയുള്ള ചല്ലിത്തരങ്ങള്‍. പിന്നെ കെട്ടിനുള്ള കരിങ്കല്ലുകള്‍. ശ്വാസമെടുക്കാനാവും പരിസ്ഥിതി എന്ന വാക്ക്‌ പലതവണ മനസ്സിലേയ്‌ക്ക്‌ പൊന്തിവന്നു. അതുവരെ തോന്നാതിരുന്ന അനുഭവം.
സുന്ദരി മലനിരകളുടെ ഉള്‍മടക്കുകള്‍ പലതും വെന്തതു മാതിരി വികൃതമാണ്‌. മാനം മുട്ടുന്ന ഉയരത്തില്‍ നിന്നുമവ ഓരോ നിമിഷത്തിലും ഉടഞ്ഞു കല്‍ക്കൂമ്പാരമായി താഴേയ്‌ക്ക്‌ ചെരിഞ്ഞുകൊണ്ടിരുന്നു. ഒരേ നിമിഷം അഞ്ചു ക്വാറികളെങ്കിലും അവിടെ ഘോഷത്തോടെ പ്രവര്‍ത്തിച്ചു. അള്ളിത്തീര്‍ന്നു പോയ കരിമ്പാറ മലകള്‍ അകലെ നിന്നുകൊണ്ട്‌ വരാനുള്ള ഭീഷണകാലത്തെ കുറിച്ച്‌ ജാഗ്രത നല്‍കി.
വേളിമലയുടെ ഉള്‍ക്കാമ്പുകള്‍ പുതിയ നാഗരികതയ്‌ക്ക്‌ തിന്നാന്‍ വേണ്ടി ചുമന്നു പോകുന്നതിന്നിടയില്‍ തകര്‍ന്നതും ഉപേക്ഷിതവുമായ ജനവാസ ചിഹ്‌ന്നങ്ങളും കണ്ണില്‍പ്പെട്ടു. അങ്ങനെ മണ്ണിലും കുന്നിലും സസ്യജാലങ്ങളിലുമായി ഒരു ദേശത്തിന്റേതായി നിലനിന്നിരുന്ന സംസ്‌കൃതിയുടെ ചിഹ്നങ്ങള്‍ കടലെടുത്തു പോകുന്നതിന്റെ ചിത്രങ്ങള്‍ കണ്ടു കണ്ടു തിരിച്ചുള്ള മടക്കം.

അപ്പൂപ്പന്‍താടിയില്‍ വിറച്ചു നിന്ന സന്ധ്യ

ദേശീയ പാതയിലെ വാഹനച്ചങ്ങലയുടെ കണ്ണികള്‍ ഒന്നകന്നു കിട്ടിയ ഒഴിവില്‍ മറുപുറം മുറിച്ച്‌്‌ പിന്നെയും പരശ്ശേരികുളത്തിന്റെ തെളിമയുള്ള തീരത്ത്‌്‌ എത്തി. കൂട്ടുകുളി സജീവമായ സായാഹ്നമായരിരുന്നു അത്‌. കുളിസംഘങ്ങളെ വിവിധ രൂപങ്ങളില്‍ കാണാം. പുരുഷ വനിതാ സംഘങ്ങള്‍ കൂട്ടമായി വെവ്വേറെ കടവുകളില്‍ നീരാടി. പ്രേമക്കുളിയില്‍ സ്വയം മറന്ന യുവമിഥുനങ്ങള്‍. അണുകുടുംബങ്ങള്‍ കാറില്‍ വന്നിറങ്ങി നീരാട്ടത്തില്‍ മുഴുകി. നനഞ്ഞ തോടക്കാതുകളള്‍ ചലിപ്പിച്ചു നിന്ന മുത്തശ്ശിമാര്‍. അങ്ങനെയങ്ങനെ....
പരശ്ശേരിയെ ഒന്നുകൂടി മുറിച്ചുതാണ്ടി സ്റ്റേഷന്റെ വടക്കുഭാഗത്തു കൂടി പ്ലാറ്റുഫോമിലെത്തുമ്പോള്‍ വിത്തിടാന്‍ കാലമായി എന്ന ഓര്‍മ്മയില്‍ അവിടെ വിറയ്‌ക്കുന്ന എരിക്കിന്‍ കൂട്ടങ്ങള്‍ അപ്പൂപ്പന്‍ താടിച്ചെപ്പുകള്‍ തുറന്നു നിന്നു. മുകളില്‍ തെല്ലും തെളിമയില്ലാത്ത സായാഹ്ന ചന്ദ്രനും. സ്റ്റേഷനിലെ നിര്‍ജനതയെ മുറിച്ച്‌ വണ്ടികയറാന്‍ ഒരു കുട്ടി മാത്രമെത്തി.
ഒന്നു കൂടി നടന്നുവരാന്‍ നാല്‌പത്തിയഞ്ചു മിനുട്ടുകള്‍ ധാരാളം.
അന്തിച്ചന്ദ്രന്‍ വീണ താമരക്കുളവും ഒറ്റത്തിരി വച്ച അമ്പലദ്വയങ്ങളും കടന്ന്‌ കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളും കൊക്കു പറക്കുന്നതും കണ്ടു നടന്നാല്‍ വീരണി നാരായണശ്ശേരി എന്ന ഗ്രാമത്തിലെത്താം. ഇടയ്‌ക്ക്‌ തകര്‍ന്ന ഒരു അമ്പലമുണ്ട്‌. പിന്നെ ഒരു കല്‍പ്പാലം കയറണം. അവിടെ നിന്നു നോക്കുമ്പോള്‍ വേളിമല മറ്റൊരു രൂപത്തിലും ഭാവത്തിലുമാണ്‌. അതു ശ്രദ്ധിക്കണ്ട. വീരണിയിലെ ആളില്ലാ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരന്തിത്തിരി പോലുമില്ല. അവിടെയിരുന്ന്‌ അതിന്റെ പെരുമകള്‍ പറയുന്ന മുന്‍തലമുറയ്‌്‌ക്ക്‌ കൊടുക്കാന്‍ കാതുകളുമില്ല. നേരം തെറ്റി തീവണ്ടി കൈവിട്ടുപോയാല്‍? കനത്തു വരുന്ന കാര്‍സന്ധ്യ ജാഗ്രത നല്‍കി.
കൗതങ്ങള്‍ ചമയ്‌ക്കുന്നതില്‍ ഞാന്‍ മാത്രമായി എന്തിനു കുറയ്‌ക്കണം എന്ന ഭാവത്തിലായിരുന്നു സ്റ്റേഷനിലെ അടഞ്ഞു കിടന്ന ടിക്കറ്റു വിതരണയിടവും. ഇരുട്ടു കനത്തപ്പോള്‍ ടോര്‍ച്ചു മിന്നിച്ച്‌്‌ അതിപുരാതന ഭാവത്തില്‍ ആ വയോവൃദ്ധന്‍ വന്നു. ആപ്പീസു തുറന്നു. മെഴുകുതിരിയിലേയ്‌ക്ക്‌ പ്രകാശം വരുത്തി. സഞ്ചി തുറന്ന്‌ ടിക്കറ്റ്‌്‌ എടുത്തു തന്നു. കച്ചിക്കാര്‍ഡിലെ ആ പഴയ ടിക്കറ്റു കഷണം കമ്പ്യൂട്ടര്‍ പ്രിന്ററുകള്‍ക്കിടയില്‍ നിന്നും നമുക്കായി ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാവം. അരണ്ട ചന്ദ്രികയില്‍ ആ ഞാവല്‍ക്കാട്ടില്‍ വടക്കുദിക്കില്‍ പ്രതീക്ഷയുടെ പച്ച ഒടുവില്‍ തെളിഞ്ഞു.
വീരണി നാരായണശ്ശേരിക്കാരെയും ആളൂരാളെയും തൃപ്‌തിപ്പെടുത്താന്‍ വീരണി ആളൂരെന്ന സങ്കരപ്പേരുള്ള തീവണ്ടി സ്റ്റേഷനും അതിനു ചുറ്റുവട്ടങ്ങളും കുഞ്ഞു കുഞ്ഞു അപ്രതീക്ഷിത കാഴ്‌ചകളുടെ പെരുമകളാണ്‌ ചമച്ചു കൊണ്ടിരിക്കുന്നത്‌. അതു തന്നെ കണ്ടു തീര്‍ക്കാന്‍ നേത്രദ്വയങ്ങള്‍ പേരെന്ന്‌ ഇരുട്ടിലിരിക്കെ തോന്നിപ്പോയി.





                                                                     
                                                                     
                                                                     
 ശ്രീദേവി.എസ്.കര്‍ത്താ
                                         

വിഭാമയ കാവ്യമല്ല
വരയാന്‍ കഴിയാത്ത ചിത്രമല്ല
വരപ്രസാദമല്ല
എനിക്ക് ഹിമാലയം.

സ്ഥൂല ഭൂവില്‍ ഉറച്ചു നില്‍ക്കും
കടുത്ത ഉയിരനുഭവം
ഉടല്‍ സഹനം.

തീക്കാറ്റിലുരുകിപ്പൊളിയും,
ശിശിരകാലനടുനിശയിലുറയു,മാവര്‍ത്തനം.
 ചിലപ്പോള്‍
വിരസം.രസം. ഉദാസം.
പത്തു പണം മിച്ചമാകുമ്പോള്‍
" ഒന്ന് പോയി വന്നു കൊണ്ടിരിക്കും"
ശുഭകരി തടം

കുളിക്കാന്‍ ശ്രമിച്ചാല്‍,ലുടല്‍ പനിക്കും
കുളിരാല്‍ തപിക്കും.വാക്കാല്‍പിഴപ്പിച്ച
കൊടുമുടികള്‍ കാണും
 ചിലതു വെടിയും, പലതുമറിയും
,ഇനിവരില്ലെന്ന്  കരുതും,മെന്നിട്ടും
മൂവായിരംമൈല്‍ പോന്നും
പുറപെട്ടുമിരിക്കും.

"അവിടെ മഞ്ഞെന്നാലങ്ങിനെയാട്ടെ
ഇവിടെ മഴ്യെന്നാലങ്ങിനെയാട്ടെ" യെന്നു
ഗംഗയിലോഴുക്കും,ശിവാട്ടഹാസം

കേട്ടെന്നുമില്ലെന്നുമിരിക്കും,വീണ്ടും തിരിക്കും,
മടങ്ങും,എങ്കിലും
ബാക്കിയായിടും  മൂവായിരം
മൈല്‍ ഓരോ പോക്കിലും
വരവിലും.


.


 


photo story
♣ 
abu vinaya kumar
♣  
വരയാട്മൊട്ടയിലേക്ക്  2011ഡിസംബര്‍ 25നു നടത്തിയ ട്രെക്കിങ്ങിന്റെ ചിത്രങ്ങള്‍. കല്ലാര്‍ ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥി ജിനദേവന്‍ ഹസുഎഴുതിയ യാത്രാവിവരണം ഇവിടെ വായിക്കാം 



ഓജസ്സോടെ ജിനന്‍ നടത്തം തുടങ്ങിയപ്പോള്‍ ...
തുടക്കം...  ഓജസ്സോടെ ജിനന്‍ നടത്തം തുടങ്ങിയപ്പോള്‍ ...


ഒരു biscuit ഇടവേള ...പനയംപൊന്മുടി യാത്ര  നടത്തിയ team
https://lh6.googleusercontent.com/- /s128/29.ang%20akale%20nadukkai%20agastyakoodam%20talayuyarthi%20nilkkunu.jpg
കയറ്റം കഠിനം ...കല്ലാര്‍ കടന്ന്‍ രണ്ടു വലിയ കുന്നിന്‍ചരിവുകള്‍ കടന്ന്‍ വേണം പനയംപൊന്മുടിയുടെ അടിവാരത്തില്‍ എത്താന്‍
ജിനദേവന്റെ വളര്‍ത്തുനായ...ഞങ്ങളോടൊപ്പം യാത്രയില്‍ പ്രതീക്ഷിക്കാതെ വന്ന അംഗം...

ജിനന്‍റെ സ്വന്തം ആഷ്


ഞങ്ങളോടൊപ്പം വഴികാട്ടിയായി കൂടെ കൂട്ടിയതാണ് രാഹുലിനെ ...തന്റെ വില്ലും വാക്കത്തിയുമായ് രാഹുല്‍ ഞങ്ങളോടൊപ്പം വഴികാട്ടിതരാന്‍ ഒപ്പമുണ്ടായിരുന്നു..വില്ലില്‍ കല്ല്‌ വെച്ച എയ്ത് നെല്ലിക്ക വീഴ്ത്തുന്ന വിദ്യ കണ്ട്‌ ഞങ്ങള്‍ അന്തംവിട്ടിരുന്നു പോയി ..രാഹുല്‍ ഇടയ്ക്കിടക്കൊക്കെ സുഹൃത്തുക്കളോടൊപ്പം പനയം-പൊന്‍‌മുടിയില്‍ പോകാറുണ്ട്...2 ദിനം മുതല്‍ ഒരാഴ്ച വരെ അവിടെ കഴിഞ്ഞിട്ടുണ്ടത്രേ...ഗോതമ്പ് മാവും പാത്രങ്ങളും മറ്റുമായി ആണ് യാത്ര.. താഴ്വാരത്തിലെ പച്ചക്കാട്ടില്‍ ആണ് താമസം...അവിടെ ഒരു കുഞ്ഞു അരുവിയുണ്ടത്രേ...കാട്ടില്‍ നിന്നും വിറകും മറ്റും സംഭരിച്ച് അടുപ്പ് കൂട്ടി ചപ്പാത്തിയൊക്കെ ഉണ്ടാക്കി കഴിക്കാറുണ്ട്... പകല്‍ സമയം മലയുടെ മുകളിലും ചുറ്റിലും ആയി കറങ്ങി നടക്കും...വരയാട് മൊട്ട എന്നും അറിയപ്പെടുന പനയം പൊന്‍‌മുടിയില്‍ വരയാടിനെ കണ്ടിട്ടുണ്ടെന്നും അവ മലയുടെ ഉച്ചിയിലാണ് വസിക്കുന്നതെന്നും മലമുകളിലേക്ക് വരയാട് പോകുന്ന വഴികളിലൂടെയാണ്‌ പോകേണ്ടതെന്നും രാഹുല്‍ പറഞ്ഞു തന്നത് മനസിനു ഊര്‍ജം കൂട്ടി..!!!...എന്തായാലും പച്ചക്കാട്ടില്‍ വെള്ളം കിട്ടും..എത്രയും പെട്ടെന്ന്‍ അവിടെയെത്തണം...


അപ്പുറത്തെ മലയിലെ വെള്ളച്ചാട്ടം





ജിനനും ഉദയന്‍ മാമനും പിന്നില്‍ പനയം-പൊന്മുടിയും...ആദ്യ കയറ്റം കഴിഞ്ഞ നേരെ ചെന്നെത്തിയത് മനോഹരമായ പുല്‍മേട്ടില്‍ .....അവിടെ ഒരു വശത്ത് പനയം-പൊന്മുടിയും മറുവശത്ത്‌ പാലോടിനടുത്തുള്ള തെന്നൂര്‍ എന്ന പ്രദേശവും പിന്നിലായി മനോഹരമായ മലനിരകളും അവയിലോന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടവും...ഏതോ വിദേശരാജ്യത്ത് എത്തിയ പ്രതീതി...!!!!

പനയം പൊന്മുടി ഒരു മുഴുനീള ദൃശ്യം...

പനയം പൊന്മുടിയുടെ ശിഖരത്തില്‍ ഒരു വ്യത്യസ്ത കാഴ്ചയാണ് ഞങ്ങളെ കാത്തിരുന്നത്...പാറകള്‍ക്കിടയില്‍ ഒരു പനങ്കാട്...എങ്ങനെ ഈ മലമുകളില്‍ ഇങ്ങനെ ഒരു ദൃശ്യം എന്നല്പനേരം ആലോചിച് നിന്നുപോയി ..
മുകളിലേയ്ക് കയറുംതോറും കാലുകള്‍ കഴച്ച് തുടങ്ങി , അതിശക്തമായ വെയില്‍ ശരീരത്തിലെ ജലം മൊത്തം ഊറ്റിക്കുടിക്കുന്നു ...തളര്‍ന്നു തുടങ്ങി...ഒരു തണല് പോലും ചുറ്റുപാടെങ്ങും ഇല്ല ...ഇനിയും മുകളിലേക്ക് നല്ല ദൂരം ഉണ്ട്...!!.മുന്നില്‍ പോയ രാഹുലിനെ പെട്ടെന്ന്‍ കാണുന്നില്ല...രാഹുല്‍ പോയ വഴിക്ക് അരയുടെ പൊക്കത്തില്‍ ഒരു കുറ്റിക്കാട് ...എന്തോ ഇനം ചെടിയാണ്...അവന്‍ ആ ചെടികള്‍ക്കിടയിലെക്ക് കയറിയിരുന്നു ...പുറത്ത് ആളെ കാണില്ല...അകത്ത് ഒരു തരി വെയില്‍ പോലും വീഴില്ല...നല്ല തണുപ്പും..ആ വള്ളിചെടികള്‍ക്കിടയില്‍ ഇരിക്കാന്‍ നല്ല സുഖമായിരുന്നു ...അല്‍പനേരം കൊണ്ട് തന്നെ ക്ഷീണം അകന്നു...ജിനദേവന്‍ തന്റെ ഉച്ചയൂണ് പുറത്തെടുത്തു ...ആ കാട്ടിനിടയിലിരുന്ന്‍ അവന്‍ അത് മൊത്തം ഒറ്റയ്ക്ക് അകത്താക്കി..

അങ്ങകലെ മലനിരകള്‍ നീല നിറത്തില്‍.... ......നട്ടുച്ചയ്കും മനസിനെ തണുപ്പിക്കുന്ന കാഴ്ച... ...!!
ഉയരങ്ങളില്‍ ഒരു trekking
മുകളിലേക്ക് വലിഞ്ഞു കേറാന്‍ തുടങ്ങിയ നേരം തൊട്ടുള്ള ചിന്ത എങ്ങനെ താഴെ ഇറങ്ങും എന്നത് തന്നെ ആയിരുന്നു..വല്ല helicopter ഉം വന്ന്‍ പൊക്കിക്കൊണ്ട് പോയിരുന്നെങ്കില്‍ എന്ന്‍ വരെ ആഗ്രഹിച്ചു പോയി...കൈയിലെ വെള്ളം തീരെ കുറഞ്ഞു തുടങ്ങി...ജിനനും ഉദയന്‍ മാമനും ഞാനും മാത്രമാണ് മുകളിലേക്ക് വലിഞ്ഞു കയറിയത്...ഇനിയും ദൂരമുണ്ട് ...വെള്ളമില്ല..മുകളില്‍ വെള്ളം കിട്ടാന്‍ തീരെ സാധ്യത ഇല്ല..തിരിച്ച് ഇറങ്ങുന്നത് എങ്ങനെ എന്ന ചിന്ത ഇടയ്ക്കിടക്ക് വല്ലാണ്ട് അലട്ടിക്കൊണ്ടിരുന്നു ...ഒടുവില്‍ ഒരിടത്ത് ക്ഷീണിച് ഞങ്ങളിരുന്നു ... അവിടെ നിന്ന ജിനന്‍ താഴേക്ക് നോക്കി നില്‍ക്കുന്നു...!!!
ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു...ഇനി മുകളിലേക് പോകണ്ട..!!..ഞങ്ങള്‍ അവിടെ ഇരുന്നു..!!..ചുറ്റുപാടും കണ്ണോടിച്ചു...അങ്ങ് ദൂരെ മലനിരകള്‍...... അകലെ നിന്നും കണ്ണാടിയില്‍ തട്ടി എന്ന പോലെ ഏതോ കെട്ടിടത്തിലോ മറ്റോ തട്ടി വെളിച്ചം പ്രതിഫലിക്കുന്നു...തുമ്പികളും പൂമ്പാറ്റകളും മലഞ്ചെരുവിലൂടെ പാറി പറന്നു നടക്കുന്നു...കുറച്ച് കഴിഞ്ഞു ഞങ്ങള്‍ എഴുനേറ്റു , തിരിച്ച് ഇറങ്ങാനായി..!!



ഒടുക്കം...ക്ഷീണിച്ച് ഇരിക്കുന്ന ജിനദേവന്‍ ...
വീണ്ടും കല്ലാര്‍ കടക്കുന്നു...നേരെ വീട്ടിലേക്ക്...!!!!
 കുഗ്‌ടി ചുരത്തിലേക്ക്‌
♣  
വി. വിനയകുമാര്‍
♣ 
ഫോട്ടോ: പി.വി. അശോകന്‍

ഹഡ്‌സറില്‍  ഒരുദിവസം തങ്ങി നല്ലൊരു ഗൈഡിനെ കെത്തി. അര്‍ജുന്‍ എന്ന 35 കാരന്‍. പലവട്ടം കുഗ്‌ടിചുരത്തിലൂടെ ഗൈഡായും, സ്വന്തം ആവശ്യപ്രകാരവും യാത്രചെയ്‌തിട്ടുള്ള അര്‍ജുന്‍ നല്ലൊരു ഗൈഡെന്നതിനുപുറമെ നല്ല സഹയാത്രികനും തമാശക്കാരനും ഗായകനുംകൂടിയാണ്‌ താനെന്ന്‌ യാത്രയില്‍ തെളിയിച്ചു; പല അവസരത്തിലും ഞങ്ങളുടെ രക്ഷകനുമായി. കുഗ്‌ടിഗ്രാമത്തില്‍ ലഭിക്കാത്ത സാധനസാമഗ്രികള്‍ അര്‍ജുന്റെ നേതൃത്വത്തില്‍ ഹഡ്‌സറില്‍നിന്നു സംഘടിപ്പിച്ചു. കുഗ്‌ടിചുരം കടന്ന്‌ കിലോങ്ങില്‍ എത്തുന്നതിനുള്ള ആറുദിവസത്തില്‍ നാലുദിവസവും ഗ്രാമങ്ങളൊന്നും ഇല്ലാത്ത പര്‍വതപ്രാന്തങ്ങളിലൂടെയാണ്‌ യാത്രയെന്നതിനാല്‍ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക പ്രധാനമായിരുന്നു. ബ്രഡ്‌, മാഗി നൂഡില്‍സ്‌, ബിസ്‌കറ്റുകള്‍, ചോക്ലേറ്റ്‌, ഉണങ്ങിയ പഴങ്ങള്‍, അിപ്പരിപ്പ്‌- കൂടാതെ ഒരു പാക്കറ്റ്‌ പാല്‍പ്പൊടിയും തേയിലപ്പൊടിയും പഞ്ചസാരയും- തുടങ്ങിയവകൊ്‌ നാലുദിവസം തള്ളിനീക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു.

യാത്രയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നത്‌, ഹിമാലയപ്രദേശങ്ങളിലെങ്കിലും യാത്രികര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ല. പ്രകൃതിയുടെ അവസ്ഥകള്‍ അതില്‍ നിര്‍ണായകമാണ്‌. മണിമഹേഷിലേക്കുള്ള യാത്ര ആഹ്ലാദകരമായി പൂര്‍ത്തിയാക്കിയെങ്കിലും, അതിനെക്കാള്‍ കഠിനമായ കയറ്റങ്ങളും കൂടുതല്‍ ഉയരത്തിലെ ശ്വാസമില്ലായ്‌മയുമൊക്കെയാണ്‌ ഞങ്ങളെ കാത്തിരിക്കുന്നതെന്ന്‌ യാത്രതിരിക്കുംമുന്‍പുതന്നെ ബോധ്യമുായിരുന്നു. മാനസികമായി എല്ലാവരും അതിനു തയ്യാറുമായിരുന്നു.

മണിമഹേഷും ഉള്‍പ്പെടുന്ന കുഗ്‌ടി വന്യജീവിസംരക്ഷണകേന്ദ്രത്തിന്റെ ഹൃദയത്തിലൂടെയാണ്‌ നമ്മുടെ യാത്രയെന്ന്‌ അര്‍ജുന്‍ വാചാലനായി. 378.87 ച.കി.മീ. ചുറ്റളവുള്ള കുഗ്‌ടി സാങ്‌ച്വറി 1962ലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. ഉന്നതപ്രദേശങ്ങളില്‍മാത്രം വളരുന്ന ധാരാളം സസ്യജന്തുജാലങ്ങള്‍ ഇവിടെയു്‌. 2250 മീ. മുതല്‍ 6044 മീ. വരെ ഉയരമുള്ള പ്രദേശങ്ങള്‍ ഈ സംരക്ഷണകേന്ദ്രപരിധിയില്‍ ഉള്‍പ്പെടുന്നു.

റോഡു പണിയുന്ന അപകടവഴികള്‍ 

രാകേഷ്‌ കുമാര്‍ശര്‍മ്മ ചുട്ടുതന്ന ആലുപെറോട്ട ചൂടോടെ കഴിച്ച്‌, ജൂലൈ 17ന്‌ രാവിലെ 9 മണിയോടെ ഹഡ്‌സറില്‍നിന്ന്‌ കുഗ്‌ടിഗ്രാമത്തിലേക്കുള്ള 13 കി.മീ. നടത്തയാരംഭിച്ചു. 

മണിമഹേഷ്‌ഗംഗയിലെ പാലംകടന്ന്‌, ബുധിലിന്റെ കരപിടിച്ചാണ്‌ കുറേദൂരം യാത്ര. ഗ്രാമത്തിലേക്കുള്ള റോഡിന്റെ പണിനടക്കുകയാണ്‌. നാലുകിലോമീറ്ററോളം ചരല്‍പാകി പണിപൂര്‍ത്തിയായിക്കഴിഞ്ഞു. അവിടെവരെ ജീപ്പില്‍പോകാന്‍ സൗകര്യമുെങ്കിലും ഞങ്ങള്‍ നടത്തയാണ്‌ തെരഞ്ഞെടുത്തത്‌.
കോട്ടപോലെ നില്‌ക്കുന്ന വന്‍പര്‍വതങ്ങളുടെ അരികുകളെ ചെത്തിയും പാറക്കൂട്ടങ്ങളെ പൊട്ടിച്ചുമാണ്‌ റോഡിനുള്ള വഴിയൊരുക്കുന്നത്‌. മറുവശത്ത്‌ താഴെയായി ബുധില്‍നദി. ഇടയ്‌ക്കിടെ വന്‍പാറകളെ മുഴുവനായി പൊട്ടിക്കാതെ ഒരു ഗുഹപോലെ വളച്ചെടുത്ത്‌ വഴിയൊരുക്കിയിട്ടു്‌. അങ്ങനെയൊരു സ്ഥലത്തായിരുന്നു, ഞങ്ങളെത്തുമ്പോള്‍ റോഡുപണി നടന്നുകൊിരുന്നത്‌. യന്ത്രംകൊ്‌ തുരന്ന്‌, വെടിമരുന്നുകയറ്റി പാറപൊട്ടിക്കുന്ന പണി നടക്കുന്നതിനാല്‍ പണിക്കാര്‍ ഞങ്ങളെ കുറച്ചുനേരത്തേക്ക്‌ വഴിയില്‍ തടഞ്ഞുനിര്‍ത്തി. ചെറിയ രു സ്‌ഫോടനങ്ങള്‍ കഴിഞ്ഞയുടനെ ഞങ്ങള്‍ക്കു പോകാന്‍ അനുമതി ലഭിച്ചു.

ഇനിയങ്ങോട്ട്‌ കുറെദൂരം ഓരോരുത്തര്‍ക്ക്‌ നടന്നുപോകാനുള്ള വീതിയേയുള്ളു. എനിക്കു മുന്നില്‍ അശോകനും ശശിയും പപ്പനും; കുറച്ചു പിന്നിലായി റാമും നന്ദനും ഗൈഡ്‌ അര്‍ജുനും. പെട്ടെന്ന്‌ മുകളില്‍നിന്ന്‌ എന്തോ കിലുകിലാ വീഴുന്നതുപോലെ ശബ്‌ദംകേട്ടു. കുറച്ചു മണ്ണും ചരലും ഞങ്ങള്‍ക്കു മുന്നില്‍ വീണു. പിന്നാലെ കൂടുതല്‍ കല്ലുകള്‍ വീഴാന്‍ തുടങ്ങിയതോടെ ഞാനും മുന്നിലുള്ളവരും മുന്നോട്ടുതന്നെ ഓടി. ഗുഹപോലെ വളച്ചെടുത്തിരിക്കുന്ന ഭാഗത്തുകൂടെയാണ്‌ ഓട്ടമെന്നതിനാല്‍, വലിയ പാറകള്‍ അതില്‍ത്തട്ടി താഴെ നദിയില്‍ പതിക്കുന്നത്‌ ഓട്ടത്തിനിടയിലും നെഞ്ചിടിപ്പോടെ കു. ദൂരെയെത്തി തിരിഞ്ഞുനോക്കുമ്പോള്‍ പിന്നിലൊന്നും കാണാനാകാത്തവിധം മണ്ണിന്റെ ഒരു മറ അന്തരീക്ഷമാകെ വ്യാപിച്ചിരിക്കുന്നു. ഞങ്ങള്‍ വന്ന വഴി രാള്‍പ്പൊക്കത്തില്‍ മണ്ണുമൂടി അടഞ്ഞുപോയിരിക്കുന്നു. എന്റെ തൊട്ടുപിന്നിലുള്ളവരൊക്കെ എവിടെ? അഞ്ചുമിനിട്ടോളം എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ നില്‌ക്കുമ്പോള്‍ മറുവശത്തുള്ളവര്‍ കരുതിയത്‌ ഞങ്ങളിലാരോ മണ്ണിനടിയില്‍പെട്ടുപോയെന്നാണ്‌. റോഡുപണിക്കാരൊക്കെ അപ്പുറത്തായിരുന്നു. അവര്‍ മണ്ണുമാന്താന്‍ തുനിഞ്ഞെങ്കിലും മുകളില്‍നിന്ന്‌ ചെറിയ കല്ലുകള്‍ വീും വീണുകൊിരുന്നു. 

അരമണിക്കൂറോളമെടുത്തു, പൊടിപടലം അടങ്ങി എല്ലാമൊന്നു കാണാന്‍. അര്‍ജുന്റെ നിര്‍ദ്ദേശപ്രകാരം എനിക്കു പിന്നില്‍വന്നവര്‍ പിന്നിലോട്ടുതന്നെ ഓടിയതിനാല്‍ ആര്‍ക്കും ഒരപകടവും സംഭവിച്ചില്ല... പാറപൊട്ടിച്ചതിന്റെ അവശിഷ്ടമായി കുറച്ചു ചീളുകള്‍ മുകളില്‍ കിടന്നിരുന്നു. അവയില്‍ ഒരു കാക്ക വന്നിരുന്നപ്പോള്‍ നിരങ്ങിതാഴോട്ടുവീണ ചീളുകളിലൊന്ന്‌ കുറെ കല്ലുകളെക്കൂടി താഴേക്കു നിരക്കി. അവയെല്ലാംകൂടി ഒരു ചെറിയ പാറക്കല്ലിനെത്തന്നെ നീക്കി. പിന്നെ നീക്കം വേഗത്തിലും ശക്തിയിലുമായി.. 

ഗോമുഖ്‌ തപോവന്‍ യാത്രയ്‌ക്കിടയിലും സമാനമായൊരു കല്ലുവീഴ്‌ചയുായ തോര്‍ക്കുന്നു. ഭോജ്‌വാസ എത്തുന്നതിനുമുമ്പൊരു വളവിലാണ്‌. വലത്ത്‌ ഭാഗീരഥി, ഇടത്ത്‌ സസ്യസ്‌പര്‍ശമില്ലാത്ത കല്‍ക്കൂമ്പാരങ്ങളുടെ കൂറ്റന്‍ പര്‍വതം, നടുക്ക്‌ ഒറ്റയാള്‍വഴി. ചെറിയ ര്‌ പാറകള്‍ക്ക്‌ മുകളില്‍ വിശ്രമിച്ചിരിക്കുമ്പോള്‍ മുകളിലേക്കുള്ള യാത്രക്കാരിയായ ഒരു വൃദ്ധസന്ന്യാസിനി ഞങ്ങള്‍ക്കരികിലെത്തി, ബന്നും വെള്ളവും ഒപ്പം പങ്കുവച്ചു. നഗ്നപാദയായ അവരുടെ വേഷം കാവി സാരിയും ബ്ലൗസും. ദക്ഷിണേന്ത്യന്‍ ഛായ.?തണുപ്പിനെ പ്രതിരോധിക്കണം എന്ന ചിന്തപോലും അവരിലില്ലെന്നു തോന്നി. ബദരീനാഥില്‍നിന്ന്‌ നടന്നെത്തിയിരിക്കുകയാണ്‌ ആ സന്ന്യാസിനി. കുറച്ചുനേരം സംസാരിച്ചിരുന്ന്‌, ഒരു ചായയ്‌ക്കുള്ള കാശുംവാങ്ങി (1998; ചായയ്‌ക്ക്‌ പര്‍വതമുകളില്‍ ര്‌ രൂപ) യാത്രയാകുമ്പോള്‍ അവര്‍ പറഞ്ഞു: ``ഒരുപാടുനേരം ഇവിടെ ഇരിക്ക മക്കളെ.'' അവര്‍ തൊട്ടടുത്ത വളവുകഴിഞ്ഞ്‌ കാഴ്‌ചയില്‍നിന്ന്‌ അകന്നയുടനെ ഇടതുവശത്തെ പര്‍വതമുകളില്‍ നിന്ന്‌ ഒന്നുര്‌ ചെറിയ കല്ലുകള്‍ ഞങ്ങളിരുന്ന പാറകള്‍ക്കടുത്തായി ഉരുുവീണു. എല്ലാവരും ചാടിയെണീറ്റു ബാഗുകളുമെടുത്ത്‌ മുന്നോട്ടോടുമ്പോള്‍, പിറകില്‍ കു, ഞങ്ങളിരുന്ന ഭാഗത്ത്‌ വന്‍ പാറക്കല്ലുകള്‍ വീണുകൊിരിക്കുന്നു. വളവ്‌ കഴിയുന്നതുവരെ ഞങ്ങളോടി. അപ്പുറത്തൊന്നും ഞങ്ങള്‍ക്ക്‌ മുന്നറിയിപ്പുതന്ന ആ വൃദ്ധസന്ന്യാസിനി ഇല്ലായിരുന്നു. എന്നാല്‍ സന്ന്യാസിനിയെയും അവരുടെ മുന്നറിയിപ്പിനെയും കല്ലുവീഴ്‌ചയേയും കൂട്ടിയിണക്കി ഒരു ഭക്തിപ്പുക സൃഷ്ടിക്കാനൊന്നും ആ നിമിഷംപോലും ഞങ്ങള്‍ക്കായില്ല. അതുകൊ്‌ വളവിനപ്പുറംവരെ ഓടിയ ഞങ്ങള്‍ അവിടെ തോള്‍ബാഗുകള്‍ ഒതുക്കിവച്ച്‌ തിരികെ നടന്ന്‌ കല്ലുവീഴ്‌ചയുായ പര്‍വതത്തെ നിരീക്ഷിച്ചു. പര്‍വതാഗ്രത്ത്‌ ചരിവിലൂടെ മൂന്ന്‌ ആടുകള്‍ നടന്നുനീങ്ങുന്നു. അവയുടെ കാല്‍തട്ടിയിളകിയ കുഞ്ഞുകല്ലുകള്‍ മറ്റുകല്ലുകളെക്കൂടി ഒപ്പംകൂട്ടി, അങ്ങനെയങ്ങനെ... ആ സ്ഥലത്തിന്റെ അവസ്ഥകള്‍ നന്നായി അറിയാവുന്നവരായിരിക്കണം വൃദ്ധസന്ന്യാസിനി.

ചെറിയൊരു ശക്തിയില്‍ തള്ളിയാല്‍ വന്‍പാറകള്‍തന്നെ ഇളകിപ്പോകുന്ന പിഞ്ചുപര്‍വതമാണ്‌ ഹിമാലയം; ലോകത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ പര്‍വതം.

ഹിമാചല്‍പ്രദേശിലെയും ഉത്തരാഞ്ചലിലെയും പല വിദൂരഗ്രാമങ്ങളെയും റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന പണികള്‍ വേഗത്തില്‍ നടന്നുകൊിരിക്കുകയാണ്‌. നാലോ അഞ്ചോ വര്‍ഷം മുന്‍പ്‌ നടന്നുമാത്രം പോകാനായിരുന്നിടം ഇപ്പോള്‍ ജീപ്പ്‌ എത്തുന്നിടങ്ങളായിട്ടു്‌. പലപ്പോഴും ട്രക്കിങ്ങുകളിലെ ആദ്യദിനയാത്ര ഇത്തരം റോഡുപണിയിടങ്ങളിലൂടെയായിരുന്നു. രൂപ്‌കുണ്ഡിലേക്കും ചാരംഗ്‌ചുരത്തിലേക്കുമുള്ള യാത്രയ്‌ക്കിടയില്‍ ഈ പണിയിടങ്ങള്‍ അപകടഭീതി വിതയ്‌ക്കുകയും ചെയ്‌തിട്ടു്‌. എന്നാല്‍, നഗരങ്ങളിലെ എല്ലാ സൗകര്യങ്ങളും അനുഭവിച്ചിട്ട്‌, 13 കി.മീ. നടന്നുമാത്രം എത്താനാവുന്നൊരു പര്‍വതഗ്രാമത്തിലേക്ക്‌ വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളെത്തുമ്പോള്‍ പരിസ്ഥിതിയുടെ പേരുപറഞ്ഞ്‌ അതിനെ എതിര്‍ക്കുന്നതും അത്ര ശരിയാണെന്നു തോന്നുന്നില്ല. പരിസ്ഥിതിക്ക്‌ കോട്ടംതട്ടാതെ എങ്ങനെ `പഹാഡി'കളായ പര്‍വതവാസികളുടെ ആവശ്യങ്ങളും സാധിച്ചുകൊടുക്കാമെന്ന്‌ ആലോചിക്കേതാണ്‌.

കുഗ്‌ടിഗ്രാമം

പുതുതായി പണിതുകൊിരിക്കുന്ന റോഡുകഴിഞ്ഞപ്പോള്‍ പഴക്കമേറിയ വന്‍ ദേവതാരുവൃക്ഷങ്ങള്‍ ഇടയ്‌ക്കിടെ വഴിയരികില്‍ കൂട്ടേകി. അടുത്തും അകലെയും പര്‍വതക്കോട്ടകള്‍. ദൂരെ, ഉയരങ്ങളിലെ ഹിമപ്പരപ്പില്‍നിന്ന്‌ കൂപ്പുകുത്തി, പച്ചപ്പിനിടയിലൂടെ താഴേക്കു വെളുപ്പിന്റെ ചാഞ്ചാട്ടമാടുന്ന വെള്ളച്ചാട്ടങ്ങള്‍.

ധാരോയ്‌ എന്ന സ്ഥലമെത്തുമ്പോള്‍ ദൂരം പകുതി പിന്നിട്ടുകഴിഞ്ഞെങ്കിലും തുടര്‍ന്നായിരുന്നു കയറ്റം. ഹഡ്‌സറിലെ 7150 അടിയില്‍നിന്ന്‌ കുഗ്‌ടി ഗ്രാമത്തിന്റെ 8659 അടി (2640 മീ.) യിലേക്കുള്ള ഉയരത്തിലേറെയും ഈ കയറ്റങ്ങളിലൂടെ നടന്നുതീരും. മൂന്നുമണിക്കൂറോളമെടുത്തപ്പോള്‍ പര്‍വതത്തിന്റെ സമനിരപ്പെന്നു പറയാവുന്ന ഭാഗത്തെത്തി. പീര്‍പഞ്‌ജല്‍നിരയിലെ കൂടുതല്‍ കൊടുമുടികള്‍ ഇപ്പോള്‍ കാണാം. തൊട്ടപ്പുറത്ത്‌ താഴെയായി ബുധില്‍നദിയില്‍ മണിമഹേഷ്‌ കൈലാസത്തില്‍നിന്നുള്ള ഭുജ്‌ലനദി ചേരുന്ന കാഴ്‌ച മനോഹരമാണ്‌. ലാഹോള്‍താഴ്‌വരയില്‍നിന്ന്‌ കുഗ്‌ടി ചുരംവഴി മണിമഹേഷിലേക്കുപോകുന്ന ആട്ടിടയന്മാരായ ഗഡ്‌ഢികള്‍ ഹഡ്‌സറില്‍ പോകാതെ ഇവിടെനിന്ന്‌ ഭുജ്‌ലയുടെ വഴിയിലൂടെ മുകളിലേക്കു പോകും.

കുഗ്‌ടിഗ്രാമത്തിന്‌ ഒന്നര കി.മീ.മുന്‍പ്‌ ഒരു ഫോറസ്റ്റ്‌ വിശ്രമകേന്ദ്രമു്‌. വൈകുന്നേരം നാലുമണിയോടെ ഞങ്ങള്‍ ഗ്രാമത്തിലെത്തി. അര്‍ജുന്റെ നിര്‍ദ്ദേശം സ്വീകരിച്ച്‌ ഞങ്ങള്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ്‌ തങ്ങാന്‍ തീരുമാനിച്ചത്‌. ദേവതാരു, പൈന്‍, ആപ്പിള്‍ മരങ്ങളുടെ പച്ചപ്പിനിടയില്‍, പര്‍വതങ്ങള്‍ക്കു നടുവില്‍ സ്വപ്‌നസമാനമായൊരു ഗ്രാമമാണ്‌ കുഗ്‌ടി. നൂറ്റന്‍പതോളം വീടുകള്‍. എല്ലാം ദേവതാരുതടിയില്‍ രും മൂന്നും നിലകളായി നിര്‍മ്മിച്ചവ; തികച്ചും പര്‍വതശൈലിയില്‍. മേല്‍ക്കൂര സ്ലേറ്റ്‌ കല്‍പ്പലകകള്‍ കൊ്‌. ശീതകാലത്ത്‌ മഞ്ഞുവീഴ്‌ചയുള്ള ഇവിടെ തണുപ്പിന്റെ കാഠിന്യത്തെ പ്രതിരോധിക്കാന്‍ പറ്റിയ സാധനസാമഗ്രികളും വാസ്‌തുശില്‌പവുമാണ്‌ വീടുകള്‍ക്കുപയോഗിച്ചിരിക്കുന്നത്‌.

അങ്ങനെയുള്ള ഒരു മൂന്നുനിലവീടിന്റെ രാമത്തെയും മൂന്നാമത്തെയും നിലകളിലെ ഓരോ മുറിയാണ്‌ ഞങ്ങള്‍ക്ക്‌ താമസത്തിനായി അര്‍ജുന്‍ ഒരുക്കിയത്‌. അര്‍ജുന്റെ ബന്ധുകൂടിയായ താരാചന്ദിന്റേതാണ്‌ വീട്‌. പഴയ ഹിന്ദിസിനിമാതാരം ധര്‍മ്മേന്ദ്രയുടെ പോസ്റ്റര്‍ ഒട്ടിച്ചിരുന്ന മുകളിലെ മുറി താരാചന്ദിന്റെ മകന്‍ പതിനെട്ടുകാരന്‍ സഞ്‌ജയ്‌ ഉപയോഗിക്കുന്നതാണെങ്കിലും ഒരു രാത്രിയിലേക്ക്‌ ഞങ്ങള്‍ക്കുവേി ഒഴിഞ്ഞുതന്നു. ഏറ്റവും താഴത്തെ നിലയെ കാലികള്‍ക്കുള്ള ഇടമെന്നു പറയുന്നതാണ്‌ ശരി. ആടുകളും കച്ഛറും (കോവര്‍കഴുത) ഇവിടെ സുഖമായി വിശ്രമിക്കുന്നു.

ഗ്രാമത്തില്‍ ഒരു ഏകാധ്യാപക പ്രൈമറിസ്‌കൂളും ഒരു പ്രാഥമികാരോഗ്യകേന്ദ്രവും ചെറിയൊരു ക്ഷേത്രവും ദൈനംദിനാവശ്യത്തിനുള്ള സാധനങ്ങള്‍ ലഭിക്കുന്ന കുറച്ചു കടകളും ഉ്‌. സ്‌കൂളിലെ ഏക അധ്യാപകന്‍ പഞ്ചാബിയായ സിങും ഭാര്യയും എട്ടും പത്തും വയസ്സുള്ള രു പെണ്‍മക്കളും താരാചന്ദിന്റെ തന്നെ വീടിന്റെ ഒരു കോണിലാണ്‌ താമസം. സി.ബി.എസ്‌.ഇ. സിലബസിലുള്ള പുസ്‌തകങ്ങളാണ്‌ പഠിപ്പിക്കുന്നത്‌. ശീതകാലത്തെ സ്‌കൂള്‍ മുടക്കക്കാലത്താണ്‌ നാട്ടിലേക്കുപോകുന്നതെങ്കിലും ഇവിടെ ത ങ്ങള്‍ സന്തുഷ്ടരാണെന്ന്‌ സിങും ഭാര്യയും പറഞ്ഞു. അവരുടെ പെണ്‍കുട്ടികളുടെ വിടര്‍ന്ന കണ്ണുകളിലെ ആഹ്ലാദവും താരാചന്ദിന്റെ പെണ്‍മക്കളായ രുഗ്മിണിക്കും രാധയ്‌ക്കുമൊപ്പമുള്ള കളികളും ആ സംതൃപ്‌തി പങ്കുവയ്‌ക്കുന്നു്‌. തൈരുകൊ്‌ സിങ്ങിന്റെ ഭാര്യയുാക്കിയ `കഡി'യുടെ രുചി മറ്റെവിടെ കഴിച്ചതില്‍നിന്നും വ്യത്യസ്‌തംതന്നെയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ പാചകവിദഗ്‌ദ്ധന്‍ ശശിയുാക്കിയ മുട്ടക്കറി സിങ്ങിനും കുടുംബത്തിനും മാത്രമല്ല താരാചന്ദിനും കുടുംബത്തിനും ഇഷ്ടപ്പെടുകയും അവര്‍ അതിന്റെ ചേരുവകള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്‌തു.

ഗ്രാമത്തില്‍ പ്രതേ്യകമായുാക്കിയ `ഗുഡാഞ്ചി' എന്ന വാറ്റുചാരായം രാത്രിയിലെ തണുപ്പിന്‌ അല്‌പം ചൂടേകി. `ഗൂഢ്‌'(ശര്‍ക്കര)ല്‍നിന്ന്‌ വാറ്റിയെടുക്കുന്നതാണ്‌ ഗുഡാഞ്ചി. രാത്രിയുടെ നിശബ്‌ദതയില്‍ അര്‍ജുനും താരാചന്ദും ഗഡ്‌ഢികളുടെ നാടന്‍പാട്ടുകളും പഴയ ഹിന്ദിസിനിമാഗാനങ്ങളും പാടി. അര്‍ജുന്റെ ശബ്‌ദം ഹൃദയത്തിലൂടെ ഒരു കൊളുത്തായി, ചിലപ്പോള്‍ ആഴത്തിലെ നേരിയ നിലവിളിയായി, ചില നിമിഷങ്ങളില്‍ പൂക്കള്‍ നിറഞ്ഞ മൈതാനത്തിലൂടെ ഒഴുകിനീങ്ങുന്ന സുഗന്ധമേഘങ്ങളായി ആ രാത്രിയെ ജീവിതത്തിലെ മറക്കാനാവാത്ത രാത്രികളിലൊന്നാക്കി. തണുത്ത നിലാവില്‍ മുങ്ങിയ ഗ്രാമത്തെ അകലങ്ങളിലെ മഞ്ഞുമലകളില്‍നിന്നുള്ള കാറ്റ്‌ ഇടയ്‌ക്കിടെ വിറപ്പിച്ചുകടന്നുപോയി....

കൈലാങ്‌ ക്ഷേത്രം

താരാചന്ദിന്റെ പ്രഭാതഭക്ഷണംകഴിച്ച്‌, രാവിലെ എട്ടരയ്‌ക്ക്‌ മുകളിലേക്കുള്ള നടത്തയാരംഭിച്ചു. `ഡുഗ്ഗി ഗുഹ'യാണ്‌ ലക്ഷ്യം. 7 കി.മീ. ദൂരമേയുള്ളുവെങ്കിലും കൂടുതല്‍ ഉയരത്തിലേക്കുള്ള യാത്രയാണ്‌. അര്‍ജുനൊപ്പം അളിയന്‍ ബല്‍വാന്‍ എന്ന യുവാവും സഹായിയായി ചേര്‍ന്നു. ഗ്രാമത്തിന്റെ ഒരരികിലൂടെ ഒഴുകുന്ന ബുധിലിന്റെ പോഷക അരുവിക്കുമുകളിലെ പാലംകടന്ന്‌ കുറെദൂരം ചെറിയ കയറ്റിറക്കങ്ങളിലൂടെ, ആല്‍പൈന്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നു. പത്തുപന്ത്രടി നീളത്തില്‍ മുറിച്ചെടുത്ത തടികള്‍ മുതുകിലേറ്റി (ചരടിന്റെ ഒരറ്റം തലയില്‍ കൊളുത്തിവച്ചിരിക്കുന്നതിനാല്‍ തടികള്‍ മുതുകിലാണെങ്കിലും ഭാരം തലയിലാണ്‌)എതിരെ ഇറക്കമിറങ്ങിവരുന്ന രു സ്‌ത്രീകള്‍ `നമസ്‌തെ' പറഞ്ഞ്‌, യാത്രാലക്ഷ്യം ചോദിച്ചറിഞ്ഞ്‌ ചിരിപകര്‍ന്നുപോയി.

മൂന്നുകിലോമീറ്ററോളം കഴിഞ്ഞപ്പോള്‍ മുന്നില്‍ കാണുന്ന കൂറ്റന്‍ മലമുകളിലേക്കു ചൂി അര്‍ജുന്‍ പറഞ്ഞു, ``അവിടെയാണ്‌ കൈലാങ്‌ ക്ഷേത്രം. ഗഡ്‌ഢികളുടെ പ്രധാന ആരാധനാലയമാണിത്‌.'' ആകാശത്തേക്കെന്നപോലെ മലമുകളിലേക്ക്‌ വളഞ്ഞുപുളഞ്ഞ്‌ ഒരു ഒറ്റയടിപ്പാത. ഏകദേശം ഒരു കിലോമീറ്ററിലേറെ കുത്തനെയുള്ള കയറ്റം ഇരുന്നും ഇഴഞ്ഞുമൊക്കെ കയറി മുകളിലെത്തിയപ്പോള്‍ എല്ലാവരും തളര്‍ന്നിരുന്നുവെങ്കിലും തടിയില്‍ നിര്‍മിച്ചിരിക്കുന്ന കൈലാങ്‌ ക്ഷേത്രവും അവിടെനിന്നുള്ള പര്‍വതക്കാഴ്‌ചയും ആ തളര്‍ച്ചയെയൊക്കെ നിമിഷനേരംകൊ്‌ അകറ്റി. ഒരുവശത്ത്‌ മണിമഹേഷ്‌ കൈലാസം ഉള്‍പ്പെടെ പീര്‍പഞ്‌ജല്‍നിരയിലെ കൊടുമുടികള്‍. മറ്റൊരുവശത്ത്‌ ധൗളധാര്‍നിര.

കാര്‍ത്തികേയനാണ്‌ കൈലാങ്‌ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്‌ഠയെങ്കിലും നാഗാരാധനയ്‌ക്കും പ്രാധാന്യം കല്‌പിക്കപ്പെടുന്നു. മൃഗങ്ങള്‍ക്ക്‌ പീര്‍പഞ്‌ജല്‍നിരയിലെ ചുരങ്ങള്‍ കടക്കാന്‍ ശക്തി നല്‌കുന്നതും അവയെ രോഗപീഡകളില്‍നിന്നു രക്ഷിക്കുന്നതും കൈലാങ്‌ ദേവനാണെന്ന്‌ ഗഡ്‌ഢികള്‍ വിശ്വസിക്കുന്നു. പ്രധാനക്ഷേത്രത്തിന്റെ മേല്‍ക്കൂര ലോഹത്തകിടാണ്‌; ബാക്കി ഭാഗങ്ങള്‍ സ്ലേറ്റ്‌ പാളികളും. വലിയൊരു ഓട്ടുമണിക്ക്‌ ഇരുവശത്തുമായി ധാരാളം കൊളുത്തുകള്‍ തൂക്കിയിട്ടിരിക്കുന്നു; ഇറച്ചി തൂക്കിയിടുന്ന കൊളുത്തുകള്‍പോലെ. ആടുകളുമായി ചുരംകടക്കുന്ന ആട്ടിടയന്മാര്‍ ഇവിടെ മൃഗബലി നടത്തുക പതിവാണ്‌. വസന്തകാലത്താണ്‌ ഇതുവഴിയുള്ള യാത്ര കൂടുതലെന്നതിനാല്‍ മൃഗബലിയും അപ്പോഴാണ്‌ കൂടുതല്‍. ക്ഷേത്രത്തിനു മുന്നില്‍ കല്ലുകെട്ടിത്തിരിച്ച ചെറിയൊരു കുഴിക്കുള്ളിലെ വെള്ളത്തില്‍ നാഗം വസിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു.

കൈലാങ്ങില്‍നിന്ന്‌ മുകളിലേക്കുള്ള യാത്രയ്‌ക്കിടയില്‍ അധികം അകലെയല്ലാതെ മുര്‍കുലദേവിയുടെ ക്ഷേത്രമു്‌. കുഗ്‌ടിചുരത്തിന്റെ അധിപയായി ഗഡ്‌ഢികള്‍ കരുതുന്ന ഈ ദേവിയുടെ മുഖ്യക്ഷേത്രം ലാഹോള്‍ താഴ്‌വരയിലെ ഉദയ്‌പൂരിലാണ്‌.

ഡുഗ്ഗി ഗുഹയിലേക്ക്‌

തുടര്‍ച്ചയായ കയറ്റം അവസാനിച്ചത്‌ പൂക്കളുടെ താഴ്‌വരയെന്നു വിളിക്കാവുന്ന വലിയൊരു മൈതാനപ്രദേശത്താണ്‌. കുറേദൂരം പൂക്കളുടെ പലനിറങ്ങളില്‍ കണ്ണുകളെയും തെളിഞ്ഞ വായുവില്‍ ശ്വാസകോശത്തെയും കുളിര്‍പ്പിച്ച്‌, വലിയൊരിറക്കമിറങ്ങി ബുധില്‍ നദിക്കരയിലെത്തി. ഡുഗ്ഗി അരുവി കുഞ്ഞുകൈവഴികളായി പിരിഞ്ഞ്‌ ബുധില്‍ നദിയുമായി ചേരുന്നതിനടുത്തുവച്ച്‌ ഡുഗ്ഗി അരുവി കടക്കേതുായിരുന്നു. ഷൂവും സോക്‌സും നനഞ്ഞാല്‍, കൂടുതല്‍ തണുപ്പിലേക്കുള്ള യാത്രയില്‍ അവ ഉപയോഗിക്കുക പ്രയാസമായിരിക്കുമെന്നതിനാല്‍ എല്ലാം ഊരി കൈയില്‍പ്പിടിച്ചുകൊ്‌ വെറും കാലിലാണ്‌ അരുവി കടന്നത്‌. അധികം അകലെയല്ലാതുള്ള ഹിമാനിയില്‍നിന്ന്‌ ഉരുകിയൊലിച്ചുവരുന്ന ആ വെള്ളത്തിന്റെ തണുപ്പില്‍ കാലുകള്‍ മരവിച്ചെങ്കിലും മറുകര കടക്കാതെ വയ്യല്ലോ. കുറേനേരം നിലത്തിരുന്ന്‌ കാലുകള്‍ തിരുമ്മി ചൂടാക്കേിവന്നു, മരവിച്ച നീറ്റലകറ്റാന്‍.

ഡുഗ്ഗി അരുവിക്കരയിലെ പുല്‍മൈതാനപ്രദേശം സാധാരണ ക്യാമ്പടിക്കാന്‍ ഉപയോഗിക്കാറു്‌. ചുറ്റുപാടുമുള്ള മലകളിലെ പുല്‍മേടുകളും ആട്ടിടയന്മാരുടെ താവളമാണ്‌. കുറേക്കൂടി മുന്നോട്ടുനടന്ന്‌ വീുമൊരു കയറ്റംകയറി അഞ്ചുമണിയോടെ വലിയൊരു പാറയപ്പിലെത്തി. ഗുഹാരൂപത്തില്‍ തള്ളിനില്‌ക്കുന്ന ഈ പാറയ്‌ക്കുള്ളില്‍ ഇരുപതോളംപേര്‍ക്ക്‌ സുഖമായി രാത്രി കഴിയാനാകും. സമുദ്രനിരപ്പില്‍നിന്ന്‌ 3660 മീ. (12000 അടി) ഉയരത്തിലുള്ള ഡുഗ്ഗി ഗുഹ എന്നറിയപ്പെടുന്ന ഇവിടെ സ്ലീപ്പിങ്‌ ബാഗുകള്‍ക്കുള്ളില്‍ കഴിയാനാണ്‌ ഞങ്ങള്‍ തീരുമാനിച്ചത്‌.

ബല്‍വാന്‍ ചുറ്റുപാടും നടന്ന്‌ ഒരുകെട്ട്‌ ഉണങ്ങിയ മരക്കൊമ്പുകളും ചുള്ളിക്കമ്പുകളുമായെത്തി. അര്‍ജുന്‍ ഗുഹയുടെ ഒരറ്റത്ത്‌ അടുപ്പുകൂട്ടി ചായയിട്ടു. ബ്രഡ്‌ ചൂടാക്കി ജാമില്‍ ചേര്‍ത്ത്‌ ചൂടുചായയ്‌ക്കൊപ്പം കഴിക്കുന്നതിന്‌ ഇത്രയേറെ രുചിയുന്നെ്‌ ആദ്യമായറിഞ്ഞു... അടുപ്പുകൂട്ടിയ ഇടത്ത്‌ ബല്‍വാന്‍ ഒരു തീക്കുണ്ഡമൊരുക്കി.

സന്ധ്യയ്‌ക്കൊപ്പം തണുപ്പും ഇരച്ചെത്തി. ഹിമാനികള്‍ നിറഞ്ഞ കൊടുമുടിശൃംഗങ്ങളില്‍ അസ്‌തമയസൂര്യന്‍ കോരിയൊഴിച്ച നിറഭേദങ്ങള്‍.... ഏറെനേരം തീക്കുണ്ഡത്തിനു ചുറ്റുമിരിക്കാന്‍ തണുപ്പിന്റെ കുത്തിക്കയറലും നടത്തയുടെ ക്ഷീണവും ഞങ്ങളെ അനുവദിച്ചില്ല. രാത്രി എട്ടുമണിക്കുമുന്‍പേ ഓരോരുത്തരായി സ്ലീപ്പിങ്‌ബാഗുകള്‍ക്കുള്ളിലായി.

ആലിയാസ്‌: ചുരത്തിന്റെ അടിവാരം

രാവിലെ ചായയും ബ്രഡും ഉണക്കപ്പഴങ്ങളും കഴിച്ച്‌, ചോക്ലേറ്റ്‌ ബാറുകള്‍ പോക്കറ്റുകള്‍ക്കുള്ളില്‍ നിക്ഷേപിച്ച്‌, തണുപ്പിന്റെ ആധിക്യത്തില്‍ ചുും മുഖവും പൊട്ടാതിരിക്കാനായി വാസലിന്‍ ക്രീം പുരട്ടി, എട്ടുമണിയോടെ വലിയ ബാഗും തോളിലേറ്റി യാത്രയായി. വീും ഉയരത്തിലേക്കും കൊടുംതണുപ്പിലേക്കും. 4116 മീ. (13500 അടി) ഉയരത്തിലുള്ള ആലിയാസിലാണ്‌ ഇന്ന്‌ എത്തേത്‌. പീര്‍പഞ്‌ജലിന്റെയും മറ്റുചില ഹിമാലയനിരകളിലെയും ചുരങ്ങള്‍ക്ക്‌ അപ്പുറവും ഇപ്പുറവുമുള്ള അടിവാരക്യാമ്പ്‌ ആലിയാസ്‌ എന്ന്‌ (ആല്വാസ്‌ എന്നും) അറിയപ്പെടുന്നു. 

പൂക്കള്‍ നിറഞ്ഞ പുല്‍മൈതാനങ്ങള്‍ക്കു നടുവിലൂടെ, പര്‍വതത്തിന്റെ ഒരു ചരിവിനെ മുറിച്ചുകടന്ന്‌ അടുത്ത പര്‍വതത്തിലേക്ക്‌, വീും അടുത്തതിലേക്ക്‌. അങ്ങനെ വഴിനീളുന്നു. താഴെ ബുധില്‍നദി അനന്തമായ വെള്ളച്ചേലപോലെ വളഞ്ഞുപുളഞ്ഞ്‌... മേഞ്ഞുനടക്കുന്ന കാട്ടുകുതിരകള്‍. പലയിനം പക്ഷികളുടെ സംഗീതവും വര്‍ണജാലങ്ങള്‍ പകരുന്ന ചിറകിളക്കവും.

ഡുഗ്ഗിയില്‍നിന്ന്‌ ആറുകിലോമീറ്ററാണ്‌ ആലിയാസിലേക്കുള്ള ദൂരം. വന്‍കയറ്റങ്ങള്‍ കുറവാണെങ്കിലും ശ്വാസമെടുക്കുന്നതിനു കൂടുതല്‍ ആയാസം വേിവരുന്നു. ഇടയ്‌ക്ക്‌ കുറെനേരം അകലെയായി മണിമഹേഷ്‌ കൈലാസം ദൃശ്യമായി. 

ആലിയാസിന്‌ ഒന്നരകി.മീ. മുന്‍പുള്ള, കുഞ്ഞുപൂക്കളുടെ താഴ്‌വരതന്നെയായ മൈതാനപ്രദേശത്തെത്തുമ്പോള്‍ അതുവരെയുള്ള കാലാവസ്ഥയ്‌ക്ക്‌ പെട്ടെന്ന്‌ മാറ്റമുായി. മഞ്ഞ്‌ നേരിയ പൊടികളായി പൊഴിയാന്‍ തുടങ്ങി. അല്‌പനേരത്തിനുള്ളില്‍ അത്‌ ശക്തമായ മഞ്ഞുപൊഴിച്ചിലായി മാറി. മൈതാനത്തിനു നടുവില്‍ കല്ലുകള്‍ അടുക്കിവച്ചുാക്കിയ ചെറിയ ആട്ടിടയക്കുടിലിലേക്ക്‌ ഓടിക്കയറി ഞങ്ങള്‍ ഞെരുങ്ങിക്കൂടിയിരുന്നു. ഉള്ളില്‍ മുഴുവന്‍ ആട്ടിന്‍കാട്ടമാണ്‌. അരമണിക്കൂറോളം മഞ്ഞുപൊഴിച്ചില്‍ തുടര്‍ന്നു.

മഞ്ഞുവീണ വഴികളിലൂടെ നടന്ന്‌ നാലുമണിയോടെ ആലിയാസിലെത്തി ടെന്റടിച്ചു. അകലെ വന്‍കൊടുമുടികള്‍ക്കിടയില്‍ ഹിമാനിയാല്‍ ആവൃതമായി ഇംഗ്ലീഷിലെ `ഡ' അക്ഷരാകൃതിയില്‍ കുഗ്‌ടി ചുരം കാണാം. ചുറ്റും മഞ്ഞുമൂടിയ കൊടുമുടികള്‍ മാത്രം.
കൈവശമുള്ള ശൈത്യപ്രതിരോധവസ്‌ത്രങ്ങളെല്ലാം അണിഞ്ഞിട്ടും ഏഴുമണിക്കപ്പുറം ടെന്റിനു പുറത്തുനില്‌ക്കാനായില്ല. കിടുകിടെ വിറച്ച്‌ ടെന്റടച്ച്‌ സ്ലീപ്പിങ്‌ ബാഗിനുള്ളില്‍ കയറി. ശ്വാസവായുവിന്റെ അളവ്‌ വളരെക്കുറവായിരിക്കുന്നു. ഏറെത്തളര്‍ന്നിരുന്ന അശോകന്‍ രാത്രിയില്‍ ശ്വാസമെടുക്കാന്‍ പണിപ്പെടുന്നുായിരുന്നു; ഒപ്പം ചുമയും.

ചുരം, ഹിമാനി

അടുത്തദിവസം രാവിലെ ഏഴരയ്‌ക്ക്‌ ചുരത്തിലേക്കു യാത്ര തിരിച്ചു. കയറ്റത്തെക്കാളേറെ ശ്വാസവായുവിന്റെ അളവ്‌ നേര്‍ത്തുവരുന്നതാണ്‌ ശരീരത്തെ ക്ഷീണിപ്പിക്കുന്നതും മുന്നോട്ടുള്ള കാല്‍വയ്‌പ്പുകളെ സാവധാനത്തിലാക്കുന്നതും. ഓരോ അടിയും നീങ്ങുന്നതറിയും. എന്നാല്‍ ചുറ്റുമുള്ള അതിമനോഹരമായ പര്‍വതദൃശ്യങ്ങളിലൂടെ ശരീരത്തെ മുന്നോട്ടു നയിക്കുന്നത്‌ മനസ്സാണ്‌. 

പീര്‍പഞ്‌ജല്‍നിരയിലെ രുവലിയ കൊടുമുടികള്‍ക്കിടയിലെ ഉയരംകുറഞ്ഞ വിടവാണ്‌ കുഗ്‌ടിചുരം. ചുരത്തിന്‌ ഏകദേശം ഒരു കി.മീ. താഴെ മുതല്‍ വലിയൊരു ഹിമാനിയിലൂടെയാണു നടക്കേത്‌. കുത്തനെ നില്‌ക്കുന്ന കൊന്നത്തെങ്ങില്‍ എണ്ണപുരട്ടിയശേഷം കയറുന്നതിനെക്കാള്‍ കഠിനമാണ്‌ നൂറുഡിഗ്രിയില്‍ ചരിഞ്ഞ്‌, എല്ലാക്കാലത്തും പൂജ്യം ഡിഗ്രി താപനിലയ്‌ക്കും ഏറെത്താഴെ കിടക്കുന്ന ഹിമാനിയിലൂടെയുള്ള കയറ്റം. മുന്നോട്ട്‌ ഒരടിവയ്‌ക്കുമ്പോള്‍ രടി പിന്നോട്ടേക്ക്‌ വഴുതാതെ സൂക്ഷിക്കണം. നെഞ്ചിടിച്ചായിരിക്കും വീഴ്‌ച. ചിലപ്പോള്‍ തെന്നിപ്പോയാല്‍ അഗാധതതകളിലാകാം. ഇതൊക്കെ ഭേദിച്ച്‌ മുന്നേറുമ്പോള്‍ ഏറ്റവും അപകടകാരിയായി മുന്നില്‍ അപ്രതീക്ഷിതപൊട്ടലുകള്‍ രൂപപ്പെടും. കാലൂന്നിയിരിക്കുന്നത്‌ ഉറഞ്ഞ തണുപ്പിലാണെങ്കിലും മുകളില്‍നിന്നടിക്കുന്ന സൂര്യന്‌ ചൂടു്‌. ഹിമാനിയിലെ വിടവുകളെ വലുതാക്കുന്നതും അപ്രതീക്ഷിതവിടവുകളുാക്കുന്നതും ഈ ചൂടാണ്‌. വര്‍ഷങ്ങളായി ഉറഞ്ഞുകൂടിയിരിക്കുന്ന ഹിമപാളികള്‍ക്കിടയിലൂടെ ജലംപ്രവഹിക്കുന്നത്‌ വിടവുകളില്‍ കാണാം. ഇതുകാരണം ഹിമപാളിയുടെ ചില ഭാഗങ്ങള്‍ അതീവദുര്‍ബലമായിരിക്കും. ഇവിടെ അധികനേരം നിന്നാല്‍ നമ്മുടെ ശരീരതാപംകൊുതന്നെ ആ ഭാഗം ഉരുകിപ്പൊട്ടി വീഴാമെന്നും, അങ്ങനെ ഹിമാനികളിലെ യാത്രകളിലുായിട്ടുള്ള അപകടങ്ങളെക്കുറിച്ചും അര്‍ജുന്‍ പറഞ്ഞു. 

ഹിമാനിക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളം കുഞ്ഞുചാലുകളായി- ഇടയ്‌ക്കിടെ ഉറഞ്ഞ മഞ്ഞായി- പര്‍വതങ്ങളിലൂടെ താഴേക്കൊഴുകുന്നത്‌ ഹിമാനികയറ്റത്തില്‍ കാണാം. കുഗ്‌ടിചുരത്തിന്റെയും ബഡാബന്‍ഗല്‍ ചുരത്തിന്റെയും ചരുവുകളില്‍നിന്നാണല്ലോ ബുധില്‍നദി ഉദ്‌ഭവിക്കുന്നത്‌.

ഹിമാനികയറ്റത്തില്‍ ഏറ്റവും പ്രശ്‌നമനുഭവിച്ചത്‌ ശശിയാണ്‌. അന്‍പതുകാരനായ അദ്ദേഹത്തിന്റെ കാലുകള്‍ വിറയ്‌ക്കുകയും മുട്ടുകള്‍ മടങ്ങി ഓരോ അടിയിലും നെഞ്ചിടിച്ചുവീഴുകയും, മുന്നോട്ടെന്നതിനെക്കാള്‍ പിറകോട്ട്‌ കൂടുതല്‍ സഞ്ചരിക്കുകയും ചെയ്‌തു. ആരെങ്കിലും കൈസഹായം നല്‌കിയാല്‍ തന്റെ മുഴുവന്‍ ഭാരവും ഉത്തരവാദിത്വവും അയാളിലര്‍പ്പിക്കുന്നതോടെ രുപേരും നിലത്തടിച്ചുവീഴും. ഒടുവില്‍ ഞങ്ങളുടെ യുവസഹായി ബല്‍വാന്‍ ശശിയുടെ സഹായത്തിനെത്തി. ശശിയുടെ ഇടതുകൈയുടെ തോള്‍ഭാഗത്തിനു താഴെയായി ബല്‍വാന്‍ പിടുത്തമിട്ടു. സ്വയം വീഴാതെയും ശശിയെ വീഴ്‌ത്താതെയും മുകളിലേക്കു നടത്താന്‍ ബലവാനും പരിചയസമ്പന്നനുമായ ബല്‍വാനു കഴിഞ്ഞു. ശശി വീണുപോയാലും അദ്ദേഹത്തിന്റെ കൈ ബല്‍വാന്റെ കൈയിലിരിക്കുമെന്നു ഞങ്ങള്‍ തമാശ പറഞ്ഞു (ബല്‍വാന്‍ പിടിച്ചിരുന്ന ഭാഗം പിന്നീട്‌ കുറെദിവസം നീലിച്ചുകിടന്നു).

രുദിവസമായുള്ള ചുമയും ക്ഷീണവും ശ്വാസമെടുക്കുന്നതിനുള്ള ആയാസവും അശോകനെ തളര്‍ത്തിയിരുന്നെങ്കിലും ഹിമാനി കയറാന്‍ തുടങ്ങുമ്പോള്‍ അസുഖങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ കണ്ണെത്താദൂരം വ്യാപിച്ചുകിടക്കുന്ന ഉറഞ്ഞ ഹിമക്കട്ടയിലൂടെ ഒന്നരമണിക്കൂറിലേറെ നടന്ന്‌ -അതും 16,530 അടിയിലേക്ക്‌- കയറുമ്പോള്‍ ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്‌ ഏറിയെങ്കിലും അശോകനതു പുറത്തു പ്രകടിപ്പിച്ചില്ല. 

ചുരത്തിനു നൂറടിതാഴെ ഞങ്ങളെല്ലാവരും എത്തി. അവിടെ ഹിമാനിയുടെ ഒരറ്റം അവസാനിക്കുന്നുവെങ്കിലും മുകളിലേക്കുള്ള ശരിയായ വഴിയാകെ അടുത്തദിവസങ്ങളില്‍ പെയ്‌ത പുതുമഞ്ഞുമൂടിക്കിടക്കുന്നു. പലയിടത്തും നാലഞ്ചടി പുതഞ്ഞുപോകുന്നുെന്നും, വെയിലടിച്ച്‌ ഉരുകാന്‍തുടങ്ങിയ ഇടങ്ങളില്‍ ചവിട്ടിത്തെന്നിയാല്‍ ആഴങ്ങളിലേക്കേ പോകൂ എന്നും ബല്‍വാന്‍ വഴിനിരീക്ഷണം നടത്തിയശേഷം അറിയിച്ചു. പകരം ഹിമാനിയുടെ ഒരറ്റത്ത്‌ ഉയര്‍ന്നുതള്ളിനില്‌ക്കുന്ന, മഞ്ഞുവീഴാത്ത പാറയിലൂടെ അള്ളിപ്പിടിച്ചുകയറി മുകളിലെത്തിയാല്‍ പിന്നെ ചുരത്തിനു മുകളിലായെന്നുപറഞ്ഞ്‌ നിമിഷനേരംകൊ്‌ ബല്‍വാനും അര്‍ജുനും? പാറയ്‌ക്കു മുകളിലെത്തി. പിറകേ പപ്പന്‍ മുകളിലേക്കു കയറാന്‍ ശ്രമിച്ചു. പാറയില്‍ കയറുമ്പോള്‍ ഇടതുവശത്തേക്കു നോക്കിയാല്‍ ആരുടെ തലയും കറങ്ങിപ്പോകും. അത്രയ്‌ക്കഗാധ ഗര്‍ത്തമാണ്‌ ആ ഹിമാനിച്ചരിവ്‌. പാറയുടെ ഒരരുകില്‍ തള്ളിനില്‌ക്കുന്ന കല്‍ക്കഷണത്തില്‍ ചവിട്ടി, കൈകള്‍ക്ക്‌ അള്ളിപ്പിടിക്കാനൊരു വഴികത്തെി, പപ്പന്‍ മുകളിലേക്ക്‌ ആയാന്‍ ശ്രമിക്കുമ്പോള്‍ ചവിട്ടിയിരുന്ന കല്‍ക്കഷണമിളകി ഇടതുവശത്തെ അഗാധതയിലേക്കു പോയി. കുനിന്ന ശശിയുടെ കണ്ണുകള്‍ പുറത്തേക്കു തള്ളിയതുപോലെ. അശോകന്റെ മുഖത്ത്‌ അസ്വസ്ഥത വര്‍ധിക്കുന്നതുപോലെ.
``ഒന്നും കീഴടക്കലല്ല നമ്മുടെ ലക്ഷ്യം.'' റാം പറഞ്ഞു. 
``അതെ, നമ്മള്‍ പര്‍വതാരോഹകരല്ല, ട്രക്കേഴ്‌സാണ്‌.'' ഞങ്ങളുടെ സംഘത്തലവന്‍ നന്ദന്‍ പറഞ്ഞു, ``എല്ലാവര്‍ക്കും സാധിക്കുമെങ്കില്‍ മാത്രം മുകളിലേക്കു മതി.''

ചുരത്തിന്റെ മുകള്‍ത്തട്ടിന്റെ അടയാളമായ കാവിയും ചുവപ്പും കൊടികള്‍ പാറിക്കളിക്കുന്നത്‌ ഇവിടെനിന്നു കാണാം. മുര്‍കുലാദേവിയുടെ ഒരു കുഞ്ഞുക്ഷേത്രം അവിടെയു്‌. ഇത്രയും അടുത്തെത്തിയിട്ടും മുകളില്‍ കയറാനായില്ലല്ലോ എന്നു ഞങ്ങള്‍ വിഷമിച്ചുനില്‌ക്കുമ്പോള്‍, മറുവശത്തുനിന്നും ഒരുസംഘം ഗഡ്‌ഢി ആട്ടിടയന്മാര്‍ ചുരത്തിനു മുകളിലെത്തി. ഓരോ വടിയുടെ സഹായത്തോടെ നിമിഷനേരംകൊാണ്‌ അവര്‍ ഈ വശത്തെ ഹിമാനി ഓടിയിറങ്ങിയത്‌. അവര്‍ പറഞ്ഞു, ``മറുവശത്തെ ആലിയാസ്‌ വരെയുള്ള ആറുകിലോമീറ്റര്‍ ദൂരം മുഴുവന്‍ മഞ്ഞുമൂടിക്കിടക്കയാണ്‌. കടുത്ത ഇറക്കമാണ്‌. തെന്നിയാല്‍ എന്തു സംഭവിക്കുമെന്നറിയില്ല.'' ആട്ടിടയന്മാരുടെ പ്രായോഗികോപദേശം കൂടിയായപ്പോള്‍ മുന്നോട്ടുള്ള യാത്ര ഞങ്ങള്‍ ഉപേക്ഷിച്ച്‌, ഹിമാനി തിരിച്ചിറങ്ങാന്‍ തുടങ്ങി.

അപ്പോഴേക്കും ഏറെനേരത്തെ കടുത്ത തണുപ്പും ശ്വാസക്കുറവും അശോകനെ തളര്‍ത്തിയിരുന്നു. താഴോട്ടിറങ്ങാന്‍ തുടങ്ങിയ അശോകന്‍ പെട്ടെന്ന്‌ ബോധമറ്റുവീണു. ദേഹമാകെ നീലിക്കാന്‍ തുടങ്ങി. ശ്വാസതടസ്സമാണ്‌. ഒരൊറ്റ നിമിഷംപോലും പാഴാക്കാതെ അശോകനെ തോളിലേറ്റിക്കൊ്‌ അര്‍ജുന്‍ താഴേയ്‌ക്കു പാഞ്ഞു. ഹിമാനിയും കടന്ന്‌, ശ്വാസവായു കൂടുതല്‍ കിട്ടുന്നിടത്തെത്തി, വെയിലടിക്കുന്നൊരു പാറയില്‍ കിടത്തിയപ്പോഴേക്കും അശോകന്‍ പതുക്കെ കണ്ണുതുറന്നു. കുറച്ചുനേരംകൊ്‌ ശരീരത്തിന്റെ നീലിമ മാറി. അല്‌പം ഗ്ലൂക്കോസ്‌വെള്ളം കുടിച്ചപ്പോഴേക്കും എണീറ്റുനടക്കാന്‍ പാകത്തിലായി... ചെറിയൊരു ഓക്‌സിജന്‍ സിലിര്‍ കരുതുന്നത്‌ ഉപകാരപ്പെട്ടേക്കുമെന്ന്‌ യാത്രയുടെ ഒരുക്കത്തിനിടെ അര്‍ജുന്റെ ഉപദേശം ഞങ്ങള്‍ തള്ളിക്കളയേതില്ലായിരുന്നു എന്നു തോന്നി.
അപൂര്‍ണമെങ്കിലും...

അങ്ങോട്ടുള്ള യാത്രയില്‍ ആലിയാസിനിപ്പുറം മഞ്ഞുപെയ്‌തപ്പോള്‍ അഭയംതേടിയ ആട്ടിടയക്കുടിലിനടുത്തായി പുല്‍മൈതാനത്താണ്‌ തിരിച്ചിറക്കത്തില്‍ ആദ്യദിവസം ടെന്റടിച്ചത്‌. അഞ്ചുമണിയായി അവിടെയെത്തുമ്പോള്‍. നടക്കാതെപോയ വഴികളെക്കുറിച്ചല്ല, നടന്ന വഴികളിലെ അനുഭവങ്ങളുടെ അയവിറക്കലായിരുന്നു അന്ന്‌ ടെന്റിനുള്ളില്‍; ഒപ്പം മുന്‍പദ്ധതിയനുസരിച്ച്‌ ബാക്കിവരുന്ന ദിവസങ്ങളിലെ യാത്രയെക്കുറിച്ചും...

അടുത്തദിവസം രാവിലെ 9 മണിക്ക്‌ ആരംഭിച്ച നടത്ത കുഗ്‌ടിഗ്രാമത്തില്‍ 5 മണിക്ക്‌ അവസാനിച്ചു. അങ്ങോട്ടുള്ള യാത്രയില്‍ താമസിച്ച അതേ വീട്‌, ആള്‍ക്കാര്‍, രുചി, സ്‌നേഹം... ``കുഗ്‌ടി എന്ന വാക്കിനര്‍ഥം ഏറെ കഷ്ടപ്പാട്‌ നിറഞ്ഞത്‌ എന്നാണ്‌'', താരാചന്ദ്‌ പറഞ്ഞു, ``അങ്ങോട്ടുപോകുമ്പോള്‍ ഇതുപറയാത്തത്‌ നിങ്ങളെ നിരുത്സാഹപ്പെടുത്തേ ന്നെു കരുതിയാണ്‌.''... ഒരുദിവസം കൂടി ഗ്രാമത്തില്‍ തങ്ങി. വൈദ്യുതി എത്തിയിട്ടുെങ്കിലും മറ്റു പല ഹിമാലയഗ്രാമങ്ങളിലുമെന്നപോലെ ഇവിടെയും ധാന്യം പൊടിക്കുന്ന യന്ത്രം പ്രവര്‍ത്തിക്കുന്നത്‌ ജലമൊഴുക്കിലൂടെയാണ്‌. ബുധിലിലേക്കൊഴുകുന്ന അരുവിയില്‍ ഒരു തോടുാക്കി, യന്ത്രമിരിക്കുന്ന കുഞ്ഞുകെട്ടിടത്തിനുള്ളിലൂടെ ഒഴുക്കിയാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌...

ജൂലൈ 23ന്‌ രാവിലെ കുഗ്‌ടി ഗ്രാമത്തോടു വിടപറഞ്ഞു. തിരിച്ചിറക്കത്തില്‍ താരാചന്ദിന്റെ അനുജനും എണ്‍പത്തിയഞ്ചുകാരിയായ അമ്മയും ഒപ്പം നടക്കാനുാ യിരുന്നു. ഹഡ്‌സറില്‍ പാമ്പുകടിയേറ്റ ഒരാളെ ചികിത്സിക്കാനാണ്‌ വിഷഹാരിയായ അമ്മ മലയിറങ്ങുന്നത്‌. ഗുഡാഞ്ചി കുടിക്കാനും പുകവലിക്കാനും ഞങ്ങള്‍ക്കൊപ്പം കൂടിയിരുന്ന അമ്മ വിഷഹാരി കൂടിയായിരുന്നെന്ന അറിവ്‌ ഞങ്ങളില്‍ അത്ഭുതവും ആദരവും നിറച്ചു...? 

ഉച്ചയോടെ ഹഡ്‌സറിലെത്തിയെങ്കിലും, ബ്രഹ്മോറിലേക്കുള്ള വഴിയില്‍ വലിയൊരു പാറവീണ്‌ വഴിയടഞ്ഞതിനാല്‍ (ഒരു പണിക്കാരന്‍ മരിച്ചു; നാലുപേര്‍ക്ക്‌ പരിക്ക്‌) മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ വൈകുന്നേരം പാറ മാറ്റിക്കഴിയുന്നതുവരെ കാത്തിരിക്കേിവന്നു.

ഒരു ജീപ്പില്‍ ചമ്പവഴി രാത്രിയോടെ ഖജ്ജിയാറിലെത്തി. മഞ്ഞുപെയ്യുന്ന കാലത്ത്‌ ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നവകാശപ്പെടാവുന്ന ഒരു വലിയ മൈതാനം ഇവിടെയു്‌. 12-ാം ശതകത്തില്‍ നിര്‍മിക്കപ്പെട്ട ഖജ്ജി നാഗക്ഷേത്രത്തിലെ ആള്‍വലുപ്പത്തിലുള്ള പാണ്ഡവരുടെ തടിപ്രതിമകള്‍ പ്രതേ്യകതയാണ്‌.

ഖജ്ജിയാറില്‍നിന്ന്‌ 26 കി.മീ അകലെയുള്ള മനോഹരമായ ഡല്‍ഹൗസിപട്ടണത്തില്‍ രുദിവസം തങ്ങിയശേഷം പത്താന്‍കോട്‌, ചണ്ഡിഗഢ്‌, ദല്‍ഹി വഴി കേരളത്തിലേക്ക്‌...

യാത്രകളെല്ലാം ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരണമെന്നില്ല; അഥവാ എത്തിച്ചേരുകയല്ല ലക്ഷ്യം. കാണല്‍, അറിയല്‍, അനുഭവിക്കല്‍, മഹാപര്‍വതശ്രേഷ്‌ഠര്‍ക്കും പ്രകൃതിയുടെ? മഹാവിസ്‌മയങ്ങള്‍ക്കും മുന്നില്‍ അഹംഭാവങ്ങളുടെ പടംപൊഴിക്കല്‍ ഒക്കെയാണ്‌ യാത്രയെന്നതിനാല്‍ അപൂര്‍ണം എന്നൊന്നില്ല; പൂര്‍ണമേ ശേഷിപ്പൂ...

Web Analytics ജാലകം

the completetravel magazine in malayalam SANCHARAM online edition Go to top